Friday December 14th, 2018 - 8:44:am
topbanner

'ആക്ടേർസ് സ്പെയിസ്' പ്രവർത്തനം തുടങ്ങി

NewsDesk
'ആക്ടേർസ് സ്പെയിസ്' പ്രവർത്തനം തുടങ്ങി

കണ്ണൂർ: അഭിനേതാക്കളുടെ കൂട്ടായ്മയായ 'ആക്ടേർസ് സ്പെയ്സ്' പ്രവർത്തനമാരംഭിച്ചു. ദേശീയ അവാർഡ് ജേതാവ് സിനിമാ സംവിധായകൻ സലിം അഹമദും, പ്രശസ്ത സിനിമാ നടൻ ടൊവിനോ തോമസും ചേർന്ന് കൂട്ടായ്മയുടെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു.

ടൊവിനോ തോമസ് നായകനായ സലിം അഹമ്മദ് ചിത്രം ആൻഡ് ദി ഓസ്കാർ ഗോസ്ടു സിനിമയുടെ ചിത്രീകരണ വേളയിലാണ് കൂട്ടായ്മയ്ക്ക് തുടക്കം കുറിച്ചത് പ്രശാന്ത് പാട്യമാണ് കോ- ഓർഡിനേറ്റർ.

സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിക്കുന്ന കഴിവുള്ളവർക്ക് അവരുടെ കഴിവുകൾ പ്രകടമാക്കി ഈ മേഖലയിൽ അവസരമൊരുക്കുവാൻ സഹായകരമാവുക എന്നതാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. സിനിമയിൽ ഇടം തേടാൻ ആഗ്രഹിക്കുന്നവർക്കൊരു നല്ല വേദിയായി ആക്ടേർസ് സ്പെയ്സ് പ്രവർത്തിക്കും.

English summary
actors space Fellowship started
topbanner

More News from this section

Subscribe by Email