Wednesday October 17th, 2018 - 10:59:am
topbanner
Breaking News

ചലച്ചിത്ര താരം റാം മോഹന്‍ അന്തരിച്ചു

JB
ചലച്ചിത്ര താരം റാം മോഹന്‍ അന്തരിച്ചു

മലയാള ചലച്ചിത്ര-സീരിയല്‍ താരം റാം മോഹന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കുറച്ച് ദിവസങ്ങളായി ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. 68 വയസായിരുന്നു. ട്രിവാന്‍ഡ്രം ക്ലബില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവെ നെഞ്ച് വേദന അനുഭവപ്പെടുകയും തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. തിരുവനന്തപുരം കോട്ടണ്‍ ഹില്‍ സ്‌കൂളിനടുത്തുള്ള വീട്ടിലേക്ക് മൃതദേഹം എത്തിച്ചു. തിങ്കളാഴ്ച വൈകീട്ട് 4 :30-ന് ശാന്തി കവാടത്തിലാണ് സംസ്‌കാരം.

അയലത്തെ സുന്ദരി, ശിവകാമി, കഥയിലെ രാജകുമാരി എന്നിങ്ങനെ നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. സിരിയലുകള്‍ കൂടാതെ ചില മലയാള സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. റാം മോഹന്‍ താന്‍ കണ്ടതില്‍ വച്ച് ഏറ്റവും ഊര്‍ജസ്വലനായ അഭിനേതാവായിരുന്നെന്ന് നടന്‍ കിഷോര്‍ സത്യ പ്രതികരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

 

 

Read more topics: actor, ram, mohan, died,
English summary
actor ram mohan died
topbanner

More News from this section

Subscribe by Email