topbanner
Friday April 28th, 2017 - 9:29:pm
topbanner

പ്രശസ്ത നടന്‍ ഓംപുരി അന്തരിച്ചു

NewsDesk
പ്രശസ്ത നടന്‍ ഓംപുരി അന്തരിച്ചു

സമാന്തര സിനിമകളിലെ സജീവ സാന്നിധ്യമായിരുന്ന പ്രശസ്ത നടന്‍ ഓംപുരി(66) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെയോടെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണം. മികച്ച നടനുള്ള ദേശീയ പുരുസ്‌കാരം നേടിയിട്ടുണ്ട്.

കച്ചവടസിനിമകളിലും, കലാമൂല്യമുള്ള സിനിമകളിലും ഒരേപോലെ തന്റെ കഴിവ് തെളിയിച്ച നടനാണ് ഓം പുരി. ഇന്ത്യന്‍ സിനിമകള്‍ കൂടാതെ അമേരിക്കന്‍, ബ്രിട്ടീഷ് സിനിമകളിലും ഓം പുരി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ഹരിയാനയിലുള്ള അംബാലയില്‍ 1950 ഒക്ടോബര്‍ 18ന് ജനിച്ച ഓം പുരി പഞ്ചാബിലും കുറച്ച് നാള്‍ ജീവിച്ചിട്ടുണ്ട്. ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഇന്ത്യ എന്ന സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടി. ഡല്‍ഹിയിലുള്ള നാഷ്ണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലും പഠിച്ചിട്ടുണ്ട്. ഇവിടെ ഓം പുരി പ്രശസ്ത ചലച്ചിത്രനടന്‍ നസീറുദ്ദീന്‍ ഷായുടെ സഹപാഠികൂടിയായിരുന്നു.

1976ല്‍ പുറത്തിറങ്ങിയ ഘാഷിരാം കോട്‌വല്‍ എന്ന ചിത്രത്തിലൂടെയാണ് ഓം പുരി തന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. സഹോദരന്‍ അമരീഷ് പുരി, നസീറുദ്ദീന്‍ ഷാ, ശബാന ആസ്മി, സ്മിത പാട്ടീല്‍! തുടങ്ങിയ പ്രശസ്ത ചലച്ചിത്ര താരങ്ങളുടെ കൂടെയും ഓം പുരി അഭിനയിച്ചിട്ടുണ്ട്. ഭവനി ഭവായ് (1980), സദ്ഗതി (1981), അര്‍ദ് സത്യ (1982), മിര്‍ച്ച് മസാല (1986), ധാരാവി (1992). തുടങ്ങിയ ചിത്രങ്ങള്‍ ഇവയില്‍ ചിലതാണ്.

1990കളുടെ മദ്ധ്യത്തോടെയാണ് അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിലേക്ക് ഓം പുരി തന്റെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് ഇദ്ദേഹം ധാരാളം ബ്രിട്ടീഷ് സിനിമകളിലും അഭിനയിച്ചു. മൈ സണ്‍ ദി ഫനടിക് (1997), ഈസ്റ്റ് ഈസ് ഈസ്റ്റ് (1999), ദി പരോള്‍ ഓഫീസ്സര്‍ (2001) എന്നീ ചിത്രങ്ങള്‍ ഇവയില്‍ ചിലതാണ്.

ഹോളിവുഡ് സിനിമകളിലും ഓം പുരി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സിറ്റി ഓഫ് ജോയ് (1992), വോള്‍ഫ് (1994), ദി ഗോസ്റ്റ് ആന്‍ഡ് ദി ഡാര്‍ക്‌നെസ്സ് (1996), മഹാത്മാ ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി 1982ല്‍ പുറത്തിറങ്ങിയ എട്ട് ഓസ്‌കാര്‍ അവാര്‍ഡുകള്‍ നേടിയ ഗാന്ധി എന്നീ ചിത്രങ്ങള്‍ ഇവയില്‍ ചിലതാണ്.

ഒരു ഹാസ്യനടന്‍ എന്ന നിലയിലും ഓം പുരി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ചാച്ചി 420 (1997), ഹേര ഫേരി (2000), ചോര്‍ മചായെ ഷോര്‍ (2002), മാലാമാല്‍ വീക്‌ലി (2006), സിംഗ് ഈസ് കിംഗ് (2008) തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ഹാസ്യനടന്‍ എന്ന നിലയില്‍ ഓം പുരിക്ക് ഏറെ ശ്രദ്ധ നേടിക്കൊടുത്തു.

മകച്ച സഹനടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് (ആക്രോശ് 1981), മികച്ച നടനുള്ള നാഷണല്‍ അവാര്‍ഡ് (ആരോഹണ്‍ 1982), മികച്ച നടനുള്ള നാഷണല്‍ അവാര്‍ഡ് (അര്‍ദ് സത്യ 1984) എന്നിവ നേടിയിട്ടുണ്ട്.

Read more topics: actor, om puri
English summary
actor om puri passes away
topbanner topbanner

More News from this section

Subscribe by Email