Saturday June 23rd, 2018 - 9:11:pm
topbanner
Breaking News

പ്രശസ്ത ബോളിവുഡ് താരം നരേന്ദ്ര ഝാ അന്തരിച്ചു

NewsDesk
പ്രശസ്ത ബോളിവുഡ് താരം നരേന്ദ്ര ഝാ അന്തരിച്ചു

മുംബൈ: ബോളിവുഡ് സിനിമകളിലൂടെ പ്രേക്ഷകപ്രിയം നേടിയ നടന്‍ നരേന്ദ്ര ഝാ (55) അന്തരിച്ചു. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് വാദയിലെ വസതിയിലായിരുന്നു അന്ത്യം.

ബിഹാറിലെ മധുബാനയില് ജനിച്ച ഝാ മിനി സ്‌ക്രീനിലൂടെയാണ് ആദ്യം അഭിനയ രംഗത്തെത്തിയത്. പിന്നീട് ഇഖ്ബാല്‍ ഖാന്‍ സംവിധാനം ചെയ്ത ഫാദര്‍, ദ ടെയില്‍ ഓഫ് ലൗ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. പ്രഭാസ് നായകനാകുന്ന തെലുങ്ക് ചിത്രം സഹോയാണ് അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം. പങ്കജ് താക്കൂറാണ് ഝായുടെ ഭാര്യ.

Read more topics: Actor, Narendra Jha
English summary
Actor Narendra Jha passes away

More News from this section

Subscribe by Email