Tuesday September 18th, 2018 - 7:53:pm
topbanner
Breaking News

തമിഴ് നടന്‍ മന്‍സൂര്‍ അലിഖാന്‍ അറസ്റ്റില്‍

Jikku Joseph
തമിഴ് നടന്‍ മന്‍സൂര്‍ അലിഖാന്‍ അറസ്റ്റില്‍

ചെന്നൈ: പ്രമുഖ തമിഴ് നടന്‍ മന്‍സൂര്‍ അലിഖാനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ-സേലം അതിവേഗ പാതയ്ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തെത്തുടര്‍ന്നാണ് മന്‍സൂറിനെ പോലീസ് അറസ്റ്റ് ചെയ്തത്.

സേലത്ത് നിന്നുള്ള പ്രത്യേക സംഘം ഇന്നലെ രാവിലെ ചെന്നൈ ചൂളൈമേടിലുള്ള വീട്ടില്‍ വെച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. എട്ടുവരിപ്പാത നിര്‍മിച്ചാല്‍ എട്ടുപേരെ കൊന്ന് താന്‍ ജയിലില്‍പ്പോകുമെന്ന് മന്‍സൂര്‍ അലിഖാന്റെ പരാമര്‍ശമാണ് അറസ്റ്റിനു വഴിവെച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ചെന്നൈ-സേലം അതിവേഗ പാതയ്ക്കെതിരേ പൂലവരി, നാഴിക്കല്‍പ്പട്ടി, കുപ്പന്നൂര്‍, അച്ചന്‍കുട്ടപ്പട്ടി ഗ്രാമങ്ങളിലെ കര്‍ഷകരാണ് സമരം നടത്തുന്നത്.

സേലത്തിനടുത്ത് വിമാനത്താവളവും എട്ടുവരി അതിവേഗപാതയും ലഭിച്ചാല്‍ നാട്ടുകാര്‍ക്ക് ഇവിടെ ജീവിക്കാനാവില്ല. ദേശീയ പാതയ്ക്കുവേണ്ടി ഒട്ടേറെ മരങ്ങളും മലകളും നശിപ്പിക്കേണ്ടിവരും. നാട്ടുകാരുടെ ഉപജീവനമാര്‍ഗത്തെ ഇതു ബാധിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതിയില്‍നിന്നു പിന്‍മാറണം.

ഹൈവേയ്‌ക്കെതിരേയുള്ള സമരത്തില്‍ താന്‍ നിശ്ചയമായും പങ്കെടുക്കുമെന്നും മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞിരുന്നു. കാവേരി പ്രശ്നത്തില്‍ സമരം നടത്തിയവര്‍ക്കു പിന്തുണ നല്‍കിയതിനും കഴിഞ്ഞ ഏപ്രിലില്‍ മന്‍സൂര്‍ അലിഖാനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

English summary
actor mansoor ali khan arrested remarks chennai salem highway
topbanner

More News from this section

Subscribe by Email