Wednesday October 17th, 2018 - 1:08:pm
topbanner
Breaking News

നടന്‍ കലാശാല ബാബു അന്തരിച്ചു

Jikku Joseph
നടന്‍ കലാശാല ബാബു അന്തരിച്ചു

പ്രമുഖ സിനിമാ നടന്‍ കലാശാല ബാബു അന്തരിച്ചു. 68 വയസ്സായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച അര്‍ദ്ധരാത്രി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മൂന്നു മാസമായി ചികിത്സയിലായിരുന്നു.

കഥകളി ആചാര്യന്‍ പത്മശ്രീ കലാമണ്ഡലം കൃഷ്ണന്‍ നായരുടെയും മോഹിനിയാട്ടത്തിന്റെ മാതാവ് എന്ന് അറിയപ്പെടുന്ന കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും മകനായ ബാബു നാടക വേദികളിലൂടെയാണ് ശ്രദ്ധേയനായത്. ഇണയെത്തേടി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. അരങ്ങേറ്റം വിജയകരമല്ലാതിരുന്നതിനാല്‍ നാടകത്തിലേക്ക് മടങ്ങി.

തുടര്‍ന്ന് സീരിയലുകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. ലോഹിതദാസിന്റെ കസ്തൂരിമാനിലെ തീവിഴുങ്ങി ലോനപ്പന്‍ മുതലാളിയായി സിനിമയിലേക്കുള്ള രണ്ടാം വരവ് വിജയകരമായിരുന്നു. നിരവധി മികച്ച കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ എത്തിച്ചു. പ്രധാനമായും വില്ലന്‍ കഥാപാത്രങ്ങളാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. ആദ്യകാലത്ത് കലാശാല എന്ന പേരില്‍ ഒരു നാടക ട്രൂപും അദ്ദേഹം തുടങ്ങിയിരുന്നു.

ടു കണ്‍ട്രീസ് , റണ്‍വേ, ബാലേട്ടന്‍, കസ്തൂരിമാന്‍, പെരുമഴക്കാലം, തുറുപ്പുഗുലാന്‍, പച്ചക്കുതിര, ചെസ്സ് , പോക്കിരിരാജ, മല്ലൂസിംഗ് തുടങ്ങി അമ്പതിലേറെ മലയാള സിനിമകളില്‍ അഭിനയിച്ചു. ലളിതയാണ് ഭാര്യ. ശ്രീദേവി, വിശ്വനാഥന്‍ എന്നിവര്‍ മക്കളാണ്. മരുമകന്‍: ദീപു.

Read more topics: actor, kalasala babu, passed away
English summary
actor kalasala babu passed away
topbanner

More News from this section

Subscribe by Email