Tuesday December 18th, 2018 - 7:05:pm
topbanner

നടന്‍ ദീപന്‍ മുരളിയുടെ വിവാഹ വീഡിയോ വൈറലാകുന്നു  

suji
നടന്‍ ദീപന്‍ മുരളിയുടെ വിവാഹ വീഡിയോ വൈറലാകുന്നു   

 

സീരിയല്‍ താരമായ ദീപന്‍ മുരളിയുടെ വിവാഹ വീഡിയോ വൈറലാകുന്നു. വിവാഹ വീഡിയോയുടെ മനോഹരമായ ചിലഭാഗങ്ങള്‍ സമൂഹമാധ്യമത്തിലൂടെ ദീപന്‍ തന്നെയാണ് ആരാധകര്‍ക്കായി പങ്കുവച്ചത്.എല്ലാവരും വീഡിയോ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും താരം പറഞ്ഞു.

മോഹിനിയാട്ടവും വാദ്യഘോഷങ്ങളുമടക്കം പരമ്പരാഗത ഹിന്ദുമത ആചാരപ്രകാരമായിരുന്നു വിവാഹം. പൂക്കളും വിവിധ വര്‍ണ്ണങ്ങളും അലങ്കാരങ്ങളുമായി അതിമനോഹരമാണ് വീഡിയോ. വീഡിയോയില്‍ ഉള്‍പ്പെടുത്തിയ പഞ്ചാത്തല സംഗീതം ദൃശ്യങ്ങള്‍ക്ക് ഭംഗിയേകി.
സഹപ്രവര്‍ത്തകയായിരുന്ന മായയെ ആണ് ദീപന്‍ വിവാഹം ചെയ്തത്.

2018 ഏപ്രിലില്‍ 28ന് തിരുവനന്തപുരത്ത് വച്ചായിരുന്നു ഇരുവരുടേയും വിവാഹം. 2017 ഡിസംബറില്‍ നിശ്ചയിച്ചിരുന്ന വിവാഹം ദീപന്റെ അമ്മയുട െമരണത്തെത്തുടര്‍ന്ന് ഏപ്രിലിലേക്കു മാറ്റുകയായിരുന്നു. ദീപന്റെ വിവാഹനിശ്ചയ ഫോട്ടോഷൂട്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Read more topics: deepan murali,video , viral
English summary
actor deepan muralis wedding video goes viral
topbanner

More News from this section

Subscribe by Email