Tuesday June 19th, 2018 - 12:26:pm
topbanner
Breaking News

ആരാണ് പ്രിയ വാര്യര്‍? ആകെ അന്തം വിട്ടു, ഒടുവില്‍ ആരെന്നിയാന്‍ ഗൂഗിള്‍ ചെയ്ത് നോക്കിയെന്ന് ബാബു ആന്റണി

Anju NC
ആരാണ് പ്രിയ വാര്യര്‍? ആകെ അന്തം വിട്ടു, ഒടുവില്‍ ആരെന്നിയാന്‍ ഗൂഗിള്‍ ചെയ്ത് നോക്കിയെന്ന് ബാബു ആന്റണി

ഒമര്‍ ലുലു ചിത്രം ഒരു അഡാര്‍ ലവിലെ 'മാണിക്യ മലരായ പൂവി' എന്ന ഗാനത്തിലൂടെ സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയ പ്രിയ വാര്യരെക്കുറിച്ച് നടന്‍ ബാബു ആന്റണി എഴുതിയ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. പ്രിയ വാര്യരെ കുറിച്ച് തന്നോട് ചില പത്രക്കാര്‍ വിളിച്ച് ചോദിച്ചത് കേട്ട് താന്‍ അന്തം വിട്ട് പോയെന്ന് താരം പറയുന്നു. അറിയില്ല എന്നു പറഞ്ഞാല്‍ മോശമാകുമെന്ന് കരുതി പിന്നീട് ഗൂഗിള്‍ ചെയ്ത് നോക്കിയപ്പോഴാണ് ആളെ പിടികിട്ടിയതെന്നും ബാബു ആന്റണി ഫേസ്ബുക്കിലൂടെ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

പൊന്കുന്നവും പൂങ്കുന്നവും പ്രിയ വാരിയരും.

ഒരുപാടു മെസ്സേജുകള്‍ വന്നു ..ബാബു ചേട്ടാ പ്രിയ വാരിയര്‍ നൈബര്‍ ആണോ? ചില തമിഴ് പത്രക്കാരും വിളിച്ച് ചോദിച്ചു , ഞാന്‍ ആകെ അന്തംവിട്ടു . ആരാണ് പ്രിയ വാരിയര്‍??. അറിയില്ല എന്ന് പറഞ്ഞാല്‍ എന്നെ അറിയുന്ന ആളാണെകില്‍ മോശമല്ലേ എന്ന് കരുതി ഒരു തരത്തില്‍ തടി തപ്പി. ഉടനെ ഗൂഗിള്‍ ചെയ്തപ്പോഴാണ് സംഭവം പിടികിട്ടിയത്. പ്രിയ വാരിയര്‍ ഓണ്‍ലൈന്‍ സെന്‍സേഷന്‍ ആണെന്നും കണ്ണിറുക്കിയും സൈറ്റ് അടിച്ചും ലക്ഷങ്ങളെ വീഴ്ത്തിയെന്നും മറ്റും. പ്രിയയുടെ നാട് പൂങ്കുന്നവും എന്റെ നാട് പൊന്കുന്നവും. അത് രണ്ടും ഒരു സ്ഥലമാണെന്ന് കരുതിയാണ് എനിക്ക് മെസ്സേജുകള്‍ വരുന്നത്. ഏതായാലും ആ കുട്ടിക്ക് എന്റെ എല്ലാവിധ ആശംസകളും. പുതിയ പുതിയ താരങ്ങള്‍ ജനിക്കട്ടെ. ബാബു ആന്റണി

English summary
actor babu antony facebook post

More News from this section

Subscribe by Email