Tuesday December 11th, 2018 - 10:18:am
topbanner

ആര്യ മുസ്ലീമാണ്, യഥാര്‍ത്ഥ പേര് ജംഷാദ്, ആര്യയ്ക്ക് വേണ്ടി മതം മാറുമോ ? റിയാലിറ്റി ഷോ വിവാദത്തില്‍

suji
ആര്യ മുസ്ലീമാണ്, യഥാര്‍ത്ഥ പേര് ജംഷാദ്, ആര്യയ്ക്ക് വേണ്ടി മതം മാറുമോ ? റിയാലിറ്റി ഷോ വിവാദത്തില്‍

ആര്യ തന്റെ വധുവിനെ കണ്ടെത്തുന്ന റിയാലിറ്റി ഷോ എങ്ക വീട് മാപ്പിളൈ എന്ന പരിപാടിയെ കുറിച്ച് പ്രതിഷേധം ശക്തമാണ്. 16 പെണ്‍കുട്ടികളാണ് ഷോയില്‍ പങ്കെടുക്കുന്നത്. നാണമില്ലാത്ത നാടകമെന്ന് ചിലര്‍ ഇതിനെ അധിക്ഷേപിക്കുന്നു. ഷോയ്‌ക്കെതിരെ ബിജെപി രംഗത്തെത്തി. വരലക്ഷ്മി അതിഥി താരമായി എത്തിയ എപ്പിസോഡിലാണ് സംഭവം. ആര്യ മുസ്ലീമാണെന്നും ആര്യയുടെ യഥാര്‍ത്ഥ പേര് ജംഷാദ് എന്നാണെന്നും വരലക്ഷ്മി പറഞ്ഞു.

തുടര്‍ന്ന് ആര്യയ്ക്ക് വേണ്ടി മതം മാറാന്‍ തയ്യാറാണോയെന്ന് വരലക്ഷ്മി ചോദിച്ചു. ചിലര്‍ മാറുമെന്നും ചിലര്‍ മാറില്ലെന്നും പറഞ്ഞു. ഈ എപ്പിസോഡ് ബിജെപിയെ പ്രകോപിപ്പിച്ചിരിക്കുകയാണ്.

സംഭവം ലൗ ജിഹാദാണെന്നാണ് എച്ച് രാജ ട്വിറ്ററില്‍ ആരോപിച്ചത്. സ്ത്രീകളുടെ മനസുവച്ച് കളിക്കരുതെന്നും ലോകം വെറുക്കുന്ന പരിപാടിയാണെന്നും ചിലര്‍ ഇതിനെ വിമര്‍ശിക്കുന്നു

 

 

English summary
actor aryas bride hunt reality show in love jihad controversy
topbanner

More News from this section

Subscribe by Email