Thursday May 24th, 2018 - 5:13:pm
topbanner

അവാര്‍ഡ് എത്ര കിട്ടിയാലും പോര എന്നത് രോഗം; ചികിത്സ വേണമെന്ന് അലന്‍സിയര്‍

Jikku Joseph
അവാര്‍ഡ് എത്ര കിട്ടിയാലും പോര എന്നത് രോഗം; ചികിത്സ വേണമെന്ന് അലന്‍സിയര്‍

ദേശീയ അവാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദം പല മേഖലയില്‍ നിന്നും ഇപ്പോഴും ശക്തമായിക്കൊണ്ടിരിക്കുകയാണ്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകള്‍ ഇപ്പോള്‍ തന്നെ രംഗത്തെത്തി.

ദേശീയ അവാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ ഗായകന്‍ യേശുദാസിനെയും സംവിധായകന്‍ ജയരാജിനെയും വിമര്‍ശിച്ച് നടന്‍ അലന്‍സിയറും ഇപ്പോള്‍ രംഗത്തെത്തി. അവാര്‍ഡ് എത്ര കിട്ടിയാലും പോര എന്നത് രോഗമാണെന്നും അതിന് ചികിത്സ വേണമെന്നും അദ്ദേഹം പറഞ്ഞു. അവാര്‍ഡ് തുക തിരിച്ചു നല്‍കണം എന്ന ജയരാജിന്റെ അഭിപ്രായത്തോട് യോജിപ്പില്ലെന്നും അവാര്‍ഡ് വാങ്ങാതെ മടങ്ങിയവര്‍ക്കൊപ്പമാണ് താനെന്നും അലന്‍സിയര്‍ വ്യക്തമാക്കി.

ദേശീയ പുരസ്‌കാര വിതരണ ചടങ്ങില്‍ 11 പേര്‍ക്ക് മാത്രം രാഷ്ട്രപതി പുരസ്‌കാരം നല്‍കുന്നതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. മലയാളത്തില്‍ നിന്നുള്ള അവാര്‍ഡ് ജേതാക്കള്‍ അടക്കം 68 പേരാണ് ചടങ്ങ് ബഹിഷ്‌കരിച്ചത്.

രാഷ്ട്രപതിക്ക് പകരം കേന്ദ്രമന്ത്രി സ്മൃതി ഇറാനി പുരസ്‌കാരം നല്‍കുന്നതില്‍ പ്രതിഷേധിച്ച് മലയാളത്തില്‍ നിന്നുള്ള പുരസ്‌കാര ജേതാക്കള്‍ കൂട്ടായി പരാതി നല്‍കുകയും ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. എന്നാല്‍ കൂട്ടായ ഈ തീരുമാനത്തിന് വിരുദ്ധമായി ഗായകന്‍ യേശുദാസും സംവിധായകന്‍ ജയരാജും പുരസ്‌കാരം വാങ്ങി.

English summary
actor alencier on national film award distribution controversy

More News from this section

Subscribe by Email