Tuesday September 18th, 2018 - 9:42:pm
topbanner
Breaking News

ചുറ്റിയ്ക്കുന്നുവെന്ന് സംവിധായകര്‍ ഇല്ലെന്ന് നിവിന്‍പോളി

NewsDesk
ചുറ്റിയ്ക്കുന്നുവെന്ന് സംവിധായകര്‍ ഇല്ലെന്ന് നിവിന്‍പോളി

വിരളിലെന്നാവുന്ന ചിത്രങ്ങള്‍ കൊണ്ടു ആഗ്രഹിച്ചതലങ്ങള്‍ കൈയെത്തി പിടിച്ച താരമാണ് നിവിന്‍പോളി. എന്നാല്‍ പുതുവര്‍ഷത്തില്‍ താരത്തിന്റെ ജാഡയും ചുറ്റിക്കലുമൊക്കെ ഗോസിപ്പ് കോളങ്ങളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. താരത്തിന്റെ മെയിന്‍പരിപാടി  ചുറ്റിക്കലാണെന്നാണ് സംവിധായകര്‍ ഉയര്‍ത്തുന്ന പരാതി. എന്നാല്‍ താരം ഇത്തരം വാര്‍ത്തകള്‍ നിവിന്‍  നിഷേധിക്കുന്നുണ്ട്.

താന്‍ കാരണം ഏതെങ്കിലും സംവിധായകന് ബുദ്ധിമുട്ടായെങ്കില്‍ മാപ്പു ചോദിക്കുന്നതായും നിവിന്‍ പറഞ്ഞു. മുതിര്‍ന്ന സംവിധായകര്‍ വിളിക്കുമ്പോള്‍ അഭിമാനവും സന്തോഷവുമാണ് തോന്നിയിട്ടുള്ളത്. അത് സുഹൃത്തുക്കളോട് ആവേശത്തേടെ പറയാറുണ്ടെന്നും നിവിന്‍ കൂട്ടിച്ചേര്‍ത്തു.എന്നാല്‍ സംവിധായകരോടുള്ള താരത്തിന്റെ ഈ അവഗണനയെ കുറിച്ച് ഡയറക്‌ടേഴ്‌സ് യൂണിയനില്‍ പരാതി ലഭിച്ചിരുന്നതായി ഹരികുമാര്‍ വെളിപ്പെടുത്തി.

ഒരു മുതിര്‍ന്ന സംവിധായകനെ കുളമ്പു രോഗം പിടിപെട്ടയാള്‍ എന്ന് നിവിന്‍ വിളിച്ചതായും പരാതിയുണ്ടെന്ന് ഹരികുമാര്‍ പറഞ്ഞു. സ്വകാര്യ ചാനലിന്റെ സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിവിന്‍ പോളിയുടെ സാന്നിധ്യത്തിലാണ് ഹരികുമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.എന്നാല്‍ ഒരു സംവിധായകനെയും മനഃപൂര്‍വം ബുദ്ധിമുട്ടിച്ചില്ലെന്ന് നിവിന്‍ മറുപടി നല്‍കി. ചില തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

English summary
actor Nivin Pauly extended his apologies to directors while reacting to filmmaker Harikumar
topbanner

More News from this section

Subscribe by Email