Saturday November 17th, 2018 - 6:36:pm
topbanner

അവസരങ്ങള്‍ കുറഞ്ഞു പോയ സമയത്ത് എന്തുകൊണ്ട് ചാന്‍സ് തേടി ആരെയും വിളിച്ചില്ല? : തുറന്നുപറച്ചിലുമായി നടൻ ബൈജു

fasila
അവസരങ്ങള്‍ കുറഞ്ഞു പോയ സമയത്ത് എന്തുകൊണ്ട് ചാന്‍സ് തേടി ആരെയും വിളിച്ചില്ല? : തുറന്നുപറച്ചിലുമായി നടൻ ബൈജു

ബാലതാരമായി സിനിമയിലെത്തിയ താരമാണ് ബൈജു. സ്വതസിദ്ധമായ ശൈലികൊണ്ട് ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയ ബൈജുവിന് ഒരുകാലത്തിനുശേഷം പക്ഷേ സിനിമയില്‍ കാര്യമായ നേട്ടങ്ങള്‍ സ്വന്തമാക്കാനായില്ല. ഇപ്പോള്‍ പക്ഷേ വീണ്ടും സിനിമയില്‍ തിരിച്ചെത്തിയ ബൈജു തന്റെ സിനിമ അനുഭവങ്ങള്‍ തുറന്നുപറയുന്നു. അവസരങ്ങള്‍ കുറഞ്ഞു പോയ സമയത്ത് ചാന്‍സ് തേടി താന്‍ ആരെയും വിളിച്ചിരുന്നില്ലെന്ന് താരം പറയുന്നു.വഴിമാറി പോയത് കൊണ്ടല്ല സിനിമയില്‍ ഗ്യാപ്പുണ്ടായതെന്നും അവസരങ്ങള്‍ കുറഞ്ഞപ്പോള്‍ ചാന്‍സ് തേടി ആരെയും വിളിക്കാതിരുന്നത് കൊണ്ടാണെന്നും ബൈജു പറയുന്നു. കുറച്ച് സിനിമ ചെയ്യും പിന്നെ താഴെ പോകും, വീണ്ടും കയറി വരും പിന്നെയും താഴെ. സിനിമയില്‍ ഗ്യാപ്പുണ്ടാകുന്നത് ഒരിക്കലും ആര്‍ട്ടിസ്റ്റിന് ഗുണം ചെയ്യുന്ന ഒന്നല്ല. എപ്പോഴും ലൈവായിരിക്കണം. അതാണ് വേണ്ടത്.

പുത്തന്‍പണം എന്ന ചിത്രത്തിന് ശേഷമാണ് സിനിമയില്‍ അവസരങ്ങള്‍ കൂടിയത്. രഞ്ജിത്ത് സാറിന്റെ പുത്തന്‍ പണത്തില്‍ ന്യൂട്ട് കുഞ്ഞപ്പനെന്ന പേരില്‍ രണ്ടു ഗെറ്റപ്പില്‍ വരുന്ന ഒരു കഥാപാത്രം കിട്ടി. അത് ശ്രദ്ധിക്കപ്പെട്ടു ഒരുപാട് പേര്‍ വിളിച്ചു. ശേഷം കുറെയധികം സിനിമകളില്‍ അഭിനയിച്ചു- ബൈജു പറയുന്നു. രഞ്ജിത്ത് സാറിന്റെ ഡ്രാമയിലും നല്ലൊരു വേഷം ചെയ്തതായും താരം പറയുന്നു.കൂടാതെ പൃഥ്വിരാജിന്റെ ലൂസിഫര്‍, നാദിര്‍ഷയുടെ സിനിമ, വിജയ് ബാബുവിന്റെ സിനിമ ഷൂട്ടിംഗ് തുടങ്ങാനിരിക്കുന്ന പത്ത് പതിനൊന്ന് സിനിമകള്‍ തുടങ്ങിയവ കമ്മിറ്റ് ചെയ്തു. ഇനി സിനിമയില്‍നിന്നും മാറിനില്‍ക്കുകയോ വിട്ടുപോവുകയോ ചെയ്യില്ലെന്നും അദേഹം പറയുന്നു. ബാലചന്ദ്ര മേനോന്റെ മണിയന്‍പ്പിളള അഥവാ മണിയന്‍പ്പിളള എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടന്‍ പിന്നീട് ശ്രദ്ധേയ സിനിമകള്‍ മലയാളത്തില്‍ ചെയ്തിരുന്നു.

സഹനടനായുളള വേഷങ്ങളായിരുന്നു നടന്‍ മലയാളത്തില്‍ കൂടുതലായി ചെയ്തിരുന്നത്. അനായാസ അഭിനയ ശൈലി കൊണ്ടായിരുന്നു നടന്‍ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയിരുന്നത്. ഉപ്പും കണ്ടം ബ്രദേഴ്സ്, മിമിക്സ് പരേഡ്, അര്‍ജുനന്‍ പിളളയും അഞ്ചു മക്കളും തുടങ്ങിയ സിനിമകളിലെല്ലാം ശ്രദ്ധേയ കഥാപാത്രങ്ങളെ നടന്‍ അവതരിപ്പിച്ചിരുന്നു.

Read more topics: actor, Baiju, coming back
English summary
actor Baiju coming back
topbanner

More News from this section

Subscribe by Email