topbanner
Saturday November 25th, 2017 - 4:40:pm
topbanner
Breaking News

കാത്തിരിപ്പുകള്‍ വിരാമമിട്ട് മുത്തേ പൊന്നേ എത്തി

NewsDesk
കാത്തിരിപ്പുകള്‍ വിരാമമിട്ട് മുത്തേ പൊന്നേ എത്തി

നിവിന്‍ പോളിയുടെ പുതിയ ചിത്രമായ ആക്ഷന്‍ ഹീറോ ബിജുവിലെ മുത്തേ പൊന്നേ എന്ന ഗാനം യുട്യൂബില്‍ എത്തി. ആര്‍ഭാടങ്ങളോ പിന്നണി സംഗീതമോ ഒന്നുമില്ലാതെ ഹിറ്റുകളിലേക്ക് കുതിക്കുകയാണ് ഈ ഗാനം. കേള്‍ക്കുന്ന ആരുടെയും മനസിനെ കീഴടക്കാന്‍ കഴിവുള്ളതാണ് ഈ പാട്ട.്

തിരുവനന്തപുരം അരിസ്റ്റോ ജംഷനിലെ ഒരു ചുമട്ടുതൊഴിലാളിയായ സുരേഷാണ് ഈ പാട്ട് പാടി അഭിനയിച്ചിരിക്കുന്നത്. എഴുതി, സംഗീതം നല്‍കി, പാടി അഭിനയിച്ച് മലയാള സിനിമാ ചരിത്രത്തില്‍ പുതിയൊരധ്യായം കുറുച്ചിരിക്കുകയാണ് ഈ കലാകാരന്‍.

യൂട്യൂബിലെത്തി,മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സുരേഷ് സ്വന്തം പേരില്‍ തന്നെയാണ് സിനിമയില്‍ അഭിനയിച്ചത്. ആക്ഷന്‍ ഹീറോ ബിജുവെന്ന സിനിമയെക്കുറിച്ച് മോശം അഭിപ്രായമുള്ളവര്‍ക്ക് പോലും,അരിസ്റ്റോ സുരേഷിന്റെ പ്രകടനത്തേയും ഈ പാട്ടിനെക്കുറിച്ചും വിമര്‍ശനമുണ്ടാകാന്‍ സാധ്യതയില്ല.

Read more topics: actionhero , film ,new song
English summary
actionhero film new song
topbanner topbanner

More News from this section

Subscribe by Email