Saturday February 16th, 2019 - 7:00:am
topbanner

'ബിലാലിന്റെ മേരിടീച്ചര്‍ ഡബിള്‍ ഓക്കേ'

JB
'ബിലാലിന്റെ മേരിടീച്ചര്‍ ഡബിള്‍ ഓക്കേ'

മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം 'ബിഗ് ബി'യിലെ മേരിടീച്ചറായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നഫീസ അലി കാന്‍സറിന്റെ പിടിയിലാണിപ്പോള്‍. രോഗത്തിനായുള്ള ചികിത്സയുടെ ഭാഗമായി രാഷ്ട്രീയനേതാവും നീന്തല്‍ താരവുമായ നടിയിപ്പോള്‍ ആശുപത്രിയിലാണ്. 2018 മുതല്‍ പെരിറ്റോണിയല്‍ കാന്‍സര്‍ ബാധയെ തുടര്‍ന്നുള്ള ചികിത്സയിലാണെന്ന് നഫീസ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നു. നിലവില്‍ രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ് നഫീസ.

ഇതുമായി ബന്ധപ്പെട്ട ഒരു ശസ്ത്രക്രിയ കഴിഞ്ഞത് ഫെബ്രുവരി എട്ടിനായിരുന്നു. ആശുപത്രിയില്‍ നിന്നുള്ള ചില ചിത്രങ്ങളും നഫീസ പങ്കുവെച്ചു. രോഗത്തിന് പോലും തകര്‍ക്കാനാവാത്ത പ്രസന്നമായ മുഖത്തോടെയാണ് നഫീസ ആശുപത്രിയിലുള്ളത്. സര്‍ജറിക്ക് മുന്‍പ് മാന്ത്രിക ഡോക്ടറായ ഹരിത് ചതുര്‍വേദിക്കൊപ്പം എന്ന തലക്കെട്ടോടെയാണ് നഫീസ ഒരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

വയറ്റിലെ പാളികളിലുണ്ടാകുന്ന കാന്‍സറാണ് പെരിറ്റോണിയല്‍ ക്യാന്‍സര്‍. അര്‍ബുദ ബാധ ഉണ്ടാകുന്ന കോശങ്ങള്‍ അണ്ഡാശയത്തിലും കണ്ടുവരാറുണ്ട്. അതിനാല്‍ ചില സമയങ്ങളില്‍ അര്‍ബുദ ബാധ അവിടേക്കും വ്യാപിക്കുന്നതായാണ് കണ്ടുവരുന്നത്. സ്ത്രീകളിലാണ് ഇത് കൂടുതല്‍ കണ്ട് വരാറുള്ളത്. ഗര്‍ഭാശയ അര്‍ബുദത്തിന് സാധ്യതയുള്ള സ്ത്രീകളില്‍ പെരിറ്റോണിയല്‍ കാന്‍സറിനുള്ള സാധ്യതയുമുണ്ടെന്നാണ് മെഡിക്കല്‍ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

 

Viral News


Warning: file_get_contents(): SSL operation failed with code 1. OpenSSL Error messages: error:14077438:SSL routines:SSL23_GET_SERVER_HELLO:tlsv1 alert internal error in /home/keralaon/public_html/includes/functions.php on line 106

Warning: file_get_contents(): Failed to enable crypto in /home/keralaon/public_html/includes/functions.php on line 106

Warning: file_get_contents(https://www.desipearl.com/fifa-world-cup-feed.php?aid=27&wid=26): failed to open stream: operation failed in /home/keralaon/public_html/includes/functions.php on line 106

Fatal error: Uncaught exception 'Exception' with message 'String could not be parsed as XML' in /home/keralaon/public_html/includes/functions.php:107 Stack trace: #0 /home/keralaon/public_html/includes/functions.php(107): SimpleXMLElement->__construct('') #1 /home/keralaon/public_html/news_detail.php(132): getFeed('https://www.des...', 3) #2 {main} thrown in /home/keralaon/public_html/includes/functions.php on line 107