Friday November 15th, 2019 - 8:25:am
topbanner

ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററെ ജനം സ്വീകരിച്ചില്ലേ ?

suji
ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററെ ജനം സ്വീകരിച്ചില്ലേ ?

അനുപംഖേര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ ബോക്‌സ് ഓഫീസില്‍ കിതക്കുന്നു. ജനുവരി 11 ന് റിലീസായ ചിത്രത്തിന് ഇതുവരെ 13.90 കോടി രൂപ മാത്രമാണ് നേചാനായത്. ചിത്രം പ്രഖ്യാപിച്ചത് മുതല്‍ വിവാദമായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ്ങിനെ അപമാനിക്കുന്നുവെന്നായിരുന്നു ആരോപണം. പ്രേക്ഷകരുടേയോ നിരൂപകരുടേയോ ഇഷ്ടം പിടിച്ചുപറ്റാന്‍ ചിത്രത്തിനായില്ല.
മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാറുവാണ് വിവാദ പുസ്തകം രചിച്ചത്. പുസ്തകത്തിനെതിരെ മുന്‍ ദേശീയ ഉപദേഷ്ടാവ് എം കെ നാരായണന്‍ രംഗത്തുവന്നിരുന്നു. പുസ്തകത്തിലെ 80 ശതമാനം പരാമര്‍ശവും തെറ്റെന്നാണ് അദ്ദേഹം പറഞ്ഞത്.

English summary
accidental prime minister didnt get proper collection
topbanner

More News from this section

Subscribe by Email