Friday November 16th, 2018 - 4:41:am
topbanner

യൂട്യൂബില്‍ വൈറലായി അബ്രാഹിമിന്റെ സന്തതികളിലെ ആദ്യഗാനം

suji
യൂട്യൂബില്‍ വൈറലായി അബ്രാഹിമിന്റെ സന്തതികളിലെ ആദ്യഗാനം

മമ്മൂട്ട് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന ചിത്രമാണ് അബ്രാഹിമിന്റെ സന്തതികള്‍. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് വൈറലായി കഴിഞ്ഞു. ഇപ്പോഴിതാ യൂട്യൂബില്‍ തരംഗമായി അബ്രഹാമിന്റെ സന്തതികളിലെ ആദ്യ ഗാനം . യെരുശലേം നായകാ എന്ന ഗാനം ഇന്നലെയാണ് പുറത്ത് വന്നത്. ഗാനം റിലീസ് ചെയ്ത് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ നാലുലക്ഷത്തിനടുത്ത് ആളുകളാണ് ഗാനം കണ്ടത്. ഇരുപത്തിഏഴായിരം ലൈക്കുകളും ലൈക്കുകളും ഇതിനകം ഗാനം നേടിയിട്ടുണ്ട്. ഗോപി സുന്ദര്‍ ഈണമിട്ട ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയയാണ്. റഫീഖ് അഹമ്മദ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നു.

സഹസംവിധായകനായ ഷാജി പാടൂര്‍ സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ ചിത്രമാണ് 'അബ്രഹാമിന്റെ സന്തതികള്‍' ചിത്രത്തില്‍ ഡെറിക് എബ്രഹാമെന്ന പോലീസ് ഓഫീസറായിട്ടാണ് മമ്മൂട്ടി വേഷമിടുന്നത്. ആന്‍സണ്‍ പോള്‍ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നു. കനിഹ, രഞ്ജി പണിക്കര്‍, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, യോഗ് ജപ്പി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.

Read more topics: abraminte santhathikal, song, viral
English summary
abrahaminte santhathikal first song viral
topbanner

More News from this section

Subscribe by Email