Tuesday September 18th, 2018 - 9:32:pm
topbanner
Breaking News

ഇവിടെ വച്ചാണ് അതു സംഭവിച്ചത് ... ഓര്‍മ്മ പങ്കുവച്ച് അഭിഷേക്

suji
ഇവിടെ വച്ചാണ് അതു സംഭവിച്ചത് ... ഓര്‍മ്മ പങ്കുവച്ച് അഭിഷേക്

ബോളിവുഡ് താരം അഭിഷേക് ബച്ചന്‍ തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തെ കുറിച്ച് ആരാധകരുമായി ഓര്‍മ്മ പങ്കുവച്ചു.അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന മന്‍മര്‍സിയാന്‍ എന്ന ചിത്രത്തിന്റെ പ്രീമിയര്‍ ഷോയ്ക്കായി ടൊറന്റോ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പങ്കെടുത്തപ്പോഴാണ് അഭിഷേക് മനസു തുറന്നത്.

തന്റെ ഭാര്യയായ ഐശ്വര്യ റായിയെ പ്രപ്പോസ് ചെയ്തത് ഇവിടെ വച്ചായിരുന്നുവെന്നും 2007ല്‍ ഗുരു എന്ന ചിത്രത്തിന്റെ പ്രീമിയര്‍ ഷോയ്ക്കായി ഇവിടെ എത്തിയപ്പോഴാണ് അത് സംഭവിച്ചതെന്നും അഭിഷേക് പറയുന്നു. അതുകൊണ്ട് യാത്ര പുറപ്പെടും മുമ്പേ ഇത്തവണ ആരേയും പ്രൊപ്പോസ് ചെയ്യരുതെന്ന് ഐശ്വര്യ തനിക്ക് മുന്നറിയിപ്പു നല്‍കിയതായും അഭിഷേക് പറയുന്നു. 11 വര്‍ഷം മുമ്പ് ആഷിനെ പ്രപ്പോസ് ചെയ്ത സ്ഥലമായതിനാല്‍ തന്നെ സംബന്ധിച്ചിടത്തോളം ടൊറന്റോ സ്‌പെഷ്യല്‍ ആണെന്നും അഭിഷേക് പറയുന്നു.

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അഭിഷേക് സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് മന്‍മര്‍സിയാന്‍.

 

Read more topics: abhishek , aiswarya
English summary
abhishek share memory when propose ash
topbanner

More News from this section

Subscribe by Email