Thursday May 24th, 2018 - 7:41:am
topbanner

അഭിഷേകിന്റെ അഭിമാനവും സന്തോഷവും ഐശ്വര്യയല്ല

suji
 അഭിഷേകിന്റെ അഭിമാനവും സന്തോഷവും ഐശ്വര്യയല്ല

ലോകത്തെ വിസ്മയിപ്പിച്ച താരസുന്ദരിയാണ് ഐശ്വര്യ റായ്. അഭിഷേക് ബച്ചന്‍ ഐശ്വര്യയെ വിവാഹം കഴിച്ചപ്പോള്‍ ഒട്ടനവധി താരങ്ങളുടെ ഹൃദയം തകര്‍ന്നിരുന്നു. എന്നാല്‍ അതേ താരസുന്ദരി ഭാര്യയായി കൂടെ ഉണ്ടായിരുന്നിട്ടും അഭിഷേക് ബച്ചന് ഇപ്പോള്‍ അഭിമാനവും, സന്തോഷവും ആരാണെന്ന് ചോദിച്ചാല്‍ ഉത്തരം ഐശ്വര്യയെന്നാകില്ല.

തന്റെ അഭിമാനവും, സന്തോഷവും മകള്‍ ആരാധ്യയാണെന്നാണ് അഭിഷേക് ബച്ചന്‍ വ്യക്തമാക്കിയിരിക്കുന്നത്. ആറ് വയസ്സുകാരി ആരാധ്യ ഇപ്പോള്‍ തന്നെ ഫോട്ടോഗ്രാഫര്‍മാരുടെ പ്രിയപ്പെട്ടവളാണ്. പുഞ്ചിരിയും കുസൃതിയുമായി ഏവരുടെ ഹൃദയം കവരുകയാണ് ആരാധ്യ. അഭിഷേക് ബച്ചന്റെ ചെന്നൈയിന്‍ ഫുട്‌ബോള്‍ ടീമിന്റെ മത്സരം കാണാനെത്തിയ ആരാധ്യ ക്യാമറ നോക്കി കിസ് ചെയ്യുന്ന ചിത്രമാണ് അഭിഷേക് പുറത്തുവിട്ടത്.

ഈ ചിത്രത്തിന് തന്റെ അഭിമാനവും, സന്തോഷവുമെന്ന് അഭിഷേക് അടിക്കുറിപ്പ് നല്‍കിയത്. ഇതോടൊപ്പം ഐശ്വര്യയും, ചെന്നൈയിന്‍ താരം ജെജെ ലാല്‍പെഖുലയ്ക്കുമൊപ്പമുള്ള ചിത്രവും അഭിഷേക് പങ്കുവെച്ചു.

 

Read more topics: abhishek,aryadhya
English summary
abhishek says aryadhya is my pride and joy

More News from this section

Subscribe by Email