Wednesday September 26th, 2018 - 8:29:am
topbanner

അര്യയുമായി വിവാഹം നടന്നില്ല ; ഇനി സിനിമയിലേക്ക് അബര്‍നദി

suji
അര്യയുമായി വിവാഹം നടന്നില്ല ; ഇനി സിനിമയിലേക്ക് അബര്‍നദി

പങ്കാളിയെ കണ്ടെത്താനുള്ള റിയാലിറ്റി ഷോയില്‍ ആര്യ വിവാഹം കഴിയ്ക്കുമെന്ന് ഏവരും പ്രതീക്ഷിച്ച വ്യക്തിയാണ് അബര്‍നദി. എന്നാല്‍ എലിമിനേറ്റ് ആയിപ്പോയി. സോഷ്യല്‍മീഡിയയില്‍ ഒട്ടേറെ ആരാധകരുള്ള ഇവര്‍ക്ക് അബര്‍നദി ആര്‍മി എന്ന പേരില്‍ ഫാന്‍സ് സംഘവുമുണ്ടായി. ആര്യയെ അല്ലാതെ മറ്റാരേയും ജീവിത പങ്കാളിയാക്കില്ലെന്നും അബര്‍നദി കഴിഞ്ഞ ദിവസം തുറന്നുപറഞ്ഞിരുന്നു.

ഇപ്പോഴിതാ മറ്റൊരു ട്വിസ്റ്റ് കൂടി. സംഗീത സംവിധായകനും ഗായകനും നടനുമായ ജി വി പ്രകാശിന്റെ നായികയായി കോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയാണ് അബര്‍നദി. വസന്തബാലന്‍ ആണ് സംവിധായകന്‍. രാധികാ ശരത് കുമാര്‍, പ്രഭാകര്‍, പാണ്ടി എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. ഷോയില്‍ നിന്ന് പുറത്തായെങ്കിലും സിനിമ പ്രവേശനം സാധ്യമായിരിക്കുകയാണ് അബര്‍നദിയ്ക്ക് .

Read more topics: abarnadi, acting field
English summary
abarnadi enter in acting field
topbanner

More News from this section

Subscribe by Email