Thursday September 20th, 2018 - 5:09:pm
topbanner
Breaking News

ഫാന്‍സ് അസോസിയേഷനുകള്‍ തമ്മിലടി തുടങ്ങിയത് ദിലീപിന്റെ വരവോടെയെന്ന് ആഷിക് അബു

suji
ഫാന്‍സ് അസോസിയേഷനുകള്‍ തമ്മിലടി തുടങ്ങിയത് ദിലീപിന്റെ വരവോടെയെന്ന് ആഷിക് അബു

നടന്‍ ദിലീപിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ആഷിക് അബു വീണ്ടും രംഗത്ത്. ദിലീപിന്റെ വരവോട് കൂടിയാണ് ഫാന്‍സ് അസോസിയേഷനുകള്‍ തമ്മിലടി തുടങ്ങിയതെന്ന് ആഷിക് അബു പ്രതികരിച്ചു.

പരസ്പരം പോരടിച്ചിരുന്ന ഫാന്‍സുകാര്‍ ഇപ്പോള്‍ വനിതാ താരങ്ങള്‍ക്ക് നേരെ തിരിഞ്ഞിരിക്കുകയാണ്. ഇതിന് പിന്നില്‍ ആസൂത്രിതമായ അജണ്ടയുണ്ടെന്നും ആഷിക് അബു പറഞ്ഞു.

അതിനിടെ ദിലീപിനെ തിരിച്ചെടുക്കാനുള്ള അമ്മയുടെ തീരുമാനത്തെ വിമര്‍ശിച്ച് നടി വാണി വിശ്വനാഥും രംഗത്തെത്തി. കുറ്റക്കാരനല്ലെന്ന് തെളിയും വരെ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം അമ്മ സ്വീകരിക്കരുതായിരുന്നുവെന്ന് വാണി പ്രതികരിച്ചു. ഭര്‍ത്താവ് ഉള്‍പ്പെട്ട (നടന്‍ ബാബുരാജ്) എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനം ശരിയായില്ലെന്നും നടി വ്യക്തമാക്കി.

Read more topics: aashiq abu,dileep
English summary
aashiq abu against dileep
topbanner

More News from this section

Subscribe by Email