Thursday March 21st, 2019 - 1:16:am
topbanner
topbanner

രാഷ്ട്രീയത്തിലേക്കോ, ഞാനോ; ഇല്ലേയില്ലെന്ന് ആമിര്‍ ഖാന്‍

suji
 രാഷ്ട്രീയത്തിലേക്കോ, ഞാനോ; ഇല്ലേയില്ലെന്ന് ആമിര്‍ ഖാന്‍

മുംബൈ: താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതായുള്ള അഭ്യൂഹങ്ങള്‍ തള്ളി ബോളിവുഡ് താരം ആമിര്‍ ഖാന്‍. ക്രിയേറ്റീവ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന തന്നെ പോലുള്ളവര്‍ക്ക് രാജ്യത്തെ നിര്‍മ്മിക്കുന്നതില്‍ സുപ്രധാന ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാനി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെയാണ് ഖാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. പൂനെയില്‍ നടന്ന ചടങ്ങില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുമുള്ള നേതാക്കള്‍ പങ്കെടുത്തു. ആമിറും, ഭാര്യ കിരണ്‍ റാവുവും മഹാരാഷ്ട്രയിലെ കുടിവെള്ള പ്രശ്‌നം നേരിടുന്ന സ്ഥലങ്ങള്‍ക്കായി ആരംഭിച്ചതാണ് പാനി ഫൗണ്ടേഷന്‍.

ഇത്തരം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യസഭാ സീറ്റ് ലഭിച്ചാല്‍ സ്വീകരിക്കുമോയെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ആമിര്‍. ഇപ്പോള്‍ തന്നെ ഏറെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. അതിന് രാഷ്ട്രീയത്തില്‍ പ്രവേശിക്കേണ്ട കാര്യമില്ല, താരം വ്യക്തമാക്കി.

 

Viral News

Read more topics: aamir khan,political foray
English summary
aamir khan rules out political foray
topbanner

More News from this section

Subscribe by Email