Thursday March 21st, 2019 - 1:17:am
topbanner
topbanner

മകളോട് ഗുസ്തി പിടിക്കാന്‍ പോയ ആമിര്‍ ഖാന്റെ അവസ്ഥ; ചിത്രം വൈറല്‍

suji
മകളോട് ഗുസ്തി പിടിക്കാന്‍ പോയ ആമിര്‍ ഖാന്റെ അവസ്ഥ; ചിത്രം വൈറല്‍

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ആമിര്‍ ഖാന്‍ തമിഴ്‌നാട്ടില്‍ ബന്ധുവിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഇവിടെ ഭാര്യ കിരണ്‍ റാവുവിനും, മകന്‍ ആസാദിനും ഒപ്പമുള്ള ചിത്രം പുറത്തുവന്നിരുന്നു. എങ്കിലും മകള്‍ ഇറയ്‌ക്കൊപ്പമുള്ള ചിത്രമാണ് ഇന്റര്‍നെറ്റ് കീഴടക്കുന്നത്.

ദംഗലില്‍ ഗുസ്തി താരമായി അഭിനയിക്കുകയും ഇതിനായി പരിശീലനം വരെ നടത്തുകയും ചെയ്ത ആമിറിനെ മറച്ചിട്ട് നെഞ്ചത്ത് ഇരിക്കുന്ന മകളുടെ ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഗുസ്തിയില്‍ പിതാവിനെ തോല്‍പ്പിച്ച മട്ടിലാണ് ഇറയുടെ ഇരുപ്പ്.

മറിഞ്ഞ് കിടക്കുന്ന ആമിര്‍ പാടുപെട്ടാണ് മുട്ടുകുത്തി ഇരിക്കുന്നത്. ദംഗലിലും രണ്ട് പെണ്‍മക്കളെ ഗുസ്തി പരിശീലിപ്പിക്കുമ്പോള്‍ പിതാവിനെ മക്കള്‍ തോല്‍പ്പിക്കുന്ന രംഗമുണ്ട്. ഇപ്പോള്‍ തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് ആമിര്‍ ഖാന്‍.

 

Viral News

Read more topics: aamir khan, dangal , daughter
English summary
aamir khan has a dangal moment is beaten hands down by daughter ira
topbanner

More News from this section

Subscribe by Email