Saturday April 20th, 2019 - 6:03:am
topbanner
topbanner

മുഴുവന്‍ സമയ സംവിധായകനാകനാകുമ്പോള്‍ അഭിനയം നിര്‍ത്തുമെന്ന് ആമിര്‍ ഖാന്‍

suji
മുഴുവന്‍ സമയ സംവിധായകനാകനാകുമ്പോള്‍ അഭിനയം നിര്‍ത്തുമെന്ന് ആമിര്‍ ഖാന്‍

അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹമെന്ന് ആമിര്‍ ഖാന്‍. സംവിധാനത്തിലേക്ക് പൂര്‍ണ്ണ ശ്രദ്ധ കൊടുക്കാന്‍ തീരുമാനിച്ചാല്‍ അഭിനയം പൂര്‍ണ്ണമായി നിര്‍ത്താനാണ് ആമിറിന്റെ തീരുമാനം. ''അഭിനയത്തോടും സംവിധാനത്തോടും തനിക്ക് വലിയ ഇഷ്ട്ടമുണ്ട്. എന്നാല്‍ കരിയര്‍ ആരംഭിച്ചത് നടനായാണ്. അതെന്നെ വളരെയധികം പ്രചോദിപ്പിക്കുന്ന ഒന്നാണ്. എപ്പോള്‍ ഞാന്‍ മുഴുവന്‍ സമയ സംവിധായകനായി മാറുമോ ആ നിമിഷം അഭിനയം നിര്‍ത്തും. ഇപ്പോള്‍ അഭിനയം നിര്‍ത്താന്‍ താല്‍പ്പര്യമില്ല. അതുകൊണ്ട് തന്നെ എന്റെ ഉള്ളിലെ സംവിധായകനെ പിടിച്ച് നിര്‍ത്തുകയാണെന്നും ''ആമിര്‍ പറഞ്ഞു.

സിനിമയാണ് തനിക്ക് പ്രധാനമെന്നും എവിടെ നല്ല അവസരം കിട്ടിയാലും അത് ഉപയോഗിക്കുമെന്നും എന്നാല്‍ ഹോളിവുഡിനോട് പ്രത്യേക ആകര്‍ഷണം ഇതുവരെ തോന്നിയിട്ടില്ലെന്നും ആമിര്‍ പറഞ്ഞു.

 

Read more topics: aamir khan, film passion
English summary
aamir khan about film passion
topbanner

More News from this section

Subscribe by Email