Sunday November 18th, 2018 - 11:38:am
topbanner

ആദി ലൊക്കേഷനിലെ ഈ ചിത്രം കണ്ടാലറിയാം പ്രണവ് എത്ര സിംപിളാണെന്ന്

suji
ആദി ലൊക്കേഷനിലെ ഈ ചിത്രം കണ്ടാലറിയാം പ്രണവ് എത്ര സിംപിളാണെന്ന്

പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ചിത്രം ആദിയുടെ ലൊക്കേഷനില്‍ നിന്നുള്ള പുത്തന്‍ ചിത്രം പുറത്ത്. മുമ്പും ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും പല ചിത്രങ്ങളും പുറത്ത് വന്നിരുന്നു.

താര പുത്രനെങ്കിലും ഉപേക്ഷിച്ച് വളരെ ലളിതമായ ജീവിതം നയിക്കുന്ന പ്രണവ് ആദി ലൊക്കേഷനിലും വളരെ സിംപിളാണെന്ന റിപ്പോര്‍ട്ടുകള്‍ മുമ്പ് വന്നിരുന്നു. ഇതു സത്യമാണെന്ന് തെളിയിക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സംവിധായകന്‍ ജീത്തു ജോസഫാണ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്.

ആദിയുടെ അണിയറ പ്രവര്‍ത്തകരുടെ ഷൂട്ടിംഗ് തിരക്കിനിടെ പ്രണവ് തറയില്‍ കിടക്കുന്നതാണ് ചിത്രത്തില്‍ കാണുന്നത്. ചിത്രം വൈറലായി കഴിഞ്ഞു. അനുശ്രീ, സിജോ ജോയി, അദിതി രവി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ജനുവരി 26 നാണ് ആദി തിയറ്ററുകളില്‍ എത്തുക.

Read more topics: aadhi, viral, pranav
English summary
aadhi movie location picture goes viral
topbanner

More News from this section

Subscribe by Email