Thursday November 15th, 2018 - 11:49:am
topbanner

ഡ്യൂപ്പില്ലാതെ ഞെട്ടിച്ച് പ്രണവ് ; ആദിയുടെ മേക്കിംഗ് വീഡിയോ വൈറല്‍

suji
ഡ്യൂപ്പില്ലാതെ ഞെട്ടിച്ച് പ്രണവ് ; ആദിയുടെ മേക്കിംഗ് വീഡിയോ വൈറല്‍

പ്രണവ് മോഹന്‍ലാലിന്റെ ചിത്രം ആദി ചര്‍ച്ചയാകുകയാണ്. ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങളേറെയാണ്. ഇപ്പോഴിതാ ആക്ഷന്‍ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ഡ്യൂപ്പില്ലാതെ സാഹസികത കാണിക്കുന്ന പ്രണവ് കൈയ്യടി നേടുകയാണ്. ജീത്തുജോസഫാണ് ചിത്രത്തിന്റെ സംവിധായകന്‍.

ആന്റണി പെരുമ്പാവൂരാണ് ആശീര്‍വാദ് സിനിമാസിനു വേണ്ടി ചിത്രം നിര്‍മിച്ചത്. ആദി ആരാധകരെ ആവേശത്തിലാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ മീഡിയയിലും മറ്റും ആദിയിലെ പ്രണവിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രണവിന്റെ അരങ്ങേറ്റം പിഴച്ചില്ലെന്നു തന്നെയാണ് ഒറ്റവാക്കിലെ പ്രേക്ഷക പ്രതികരണം. ആദ്യ ആഴ്ചയിലെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ താര രാജകുമാരന്റെ അരങ്ങേറ്റം ഗംഭീരമെന്ന് വ്യക്തമാക്കുന്നു.

 

Read more topics: aadhi, making video
English summary
aadhi making video viral
topbanner

More News from this section

Subscribe by Email