Tuesday December 18th, 2018 - 7:30:pm
topbanner

നടി കീർത്തിയുടെ വീട്ടിലേയ്ക്ക് പുതിയൊരു അതിഥി കൂടി

fasila
നടി കീർത്തിയുടെ വീട്ടിലേയ്ക്ക് പുതിയൊരു അതിഥി കൂടി

സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ള നടിയാണ് കീർത്തി സുരേഷ്. ജീവിതത്തിൽ നടക്കുന്ന വളരെ ചെറിയ കാര്യങ്ങൾവരേയും കീർത്തി ഫേസ്ബുക്കിലൂടേയും ഇൻസ്റ്റഗ്രാമിലൂടേയും തന്റെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. പുതിയ ചിത്രത്തിനെ കുറിച്ചുളള വിശേഷങ്ങളും അതു പോല സന്തോഷ നിമിഷങ്ങളും താരം ആരാധകരുമായി പങ്കുവെയ്ക്കുന്നുണ്ട്.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കീർത്തിയുടെ വീട്ടിലെ പുതിയ അതിഥിയെ കുറിച്ചാണ്. കീർത്തിയുടെ വീട്ടിലേയ്ക്ക് ഒരു പുതിയ അതിഥി എത്തുക്കയാണ്. താരം തന്നെയാണ് ഇക്കാര്യം തന്റെ ആരാധകരുമായി പങ്കുവെച്ചത്. തന്റെ കുടുംബത്തിലേയ്ക്ക് എത്തുന്ന പുതിയ അതിഥിയ്ക്ക് ആശംസകൾ നേർന്നു കൊണ്ടുള്ള താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഇപ്പോൾ വൈറലാണ്.

സമൂഹമാധ്യമങ്ങൾ മാത്രമല്ല സിനിമ കോളങ്ങളിലും കീർത്തിയുടെ വീട്ടിലെ പുതിയ അതിഥി ചർച്ച വിഷയമായിട്ടുണ്ട്. കീർത്തിയുടെ വീട്ടിൽ എത്തിയ അതിഥിയുടെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. പട്ടിക്കുട്ടിയാണ് താരത്തിന്റെ വീട്ടിലെ പുതിയ അതിഥി. പട്ടിക്കുട്ടിയ്ക്കൊപ്പം നിൽക്കുന്ന താരത്തിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട് ആരാധകരും പുതിയ അതിഥിയ്ക്ക് ആശംസ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

View this post on Instagram

Newest addition to the family! Welcome home #NYKE boy

Read more topics: Keerthy Suresh, house, guest
English summary
a new guest in Keerthy's house
topbanner

More News from this section

Subscribe by Email