Saturday June 23rd, 2018 - 3:45:pm
topbanner
Breaking News

ഗസൽ ശൈലിയിൽ ചിട്ടപ്പെടുത്തിയ ക്രിസ്തീയ ഭക്തിഗാനം; 'യാഗം' ആൽബത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു

suvitha
ഗസൽ ശൈലിയിൽ ചിട്ടപ്പെടുത്തിയ ക്രിസ്തീയ ഭക്തിഗാനം; 'യാഗം' ആൽബത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു

കൊച്ചി: ക്രിസ്തീയ ഭക്തി ആൽബമായ 'യാഗം'ത്തിലെ ഗസൽ ഗാനം റിലീസ് ചെയ്തു. "നന്മ തൻ വാനമേ" എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് അഭ്രദിത ബാനർജ്ജിയാണ്. അഭ്രദിത ബാനർജ്ജി തന്നെയാണ് ഷൈനു ആർ എസിന്റെ കൂടെ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്. പൂവച്ചൽ ഖാദറിന്റേതാണ് വരികൾ.

'യാഗം' ആൽബത്തിൽ ഷൈനു ആർ എസ്‌ സംഗീതം പകർന്ന ഒമ്പതു ഗാനങ്ങളാണുള്ളത്. പി ജയചന്ദ്രൻ, സുജാത മോഹൻ, എം ജി ശ്രീകുമാർ, ശ്രീനിവാസ്, പാലക്കാട്‌ ശ്രീരാം, അഭ്രദിത ബാനർജ്ജി, ജോബ്‌ കുര്യൻ, ഗൗരി ലക്ഷ്മി, ഷൈനു ആർ എസ്‌ തുടങ്ങിയ പ്രഗത്ഭ ഗായകർ ഈ ആൽബത്തിൽ ഒരുമിക്കുന്നു. പൂവച്ചൽ ഖാദർ, സന്തോഷ്‌ വർമ്മ, റവ. ഡി ജെ അജിത്‌ കുമാർ, രാജു ചേന്നാട്‌, ശ്രീപാർവ്വതി, അനൂപ്‌ മുകുന്ദൻ, പുഷ്പ ജയൻ എന്നിവരാണ് ഗാനങ്ങൾക്കു വരികൾ രചിച്ചിരിക്കുന്നത്. അമ്മ മീഡിയ നിർമിച്ച ഈ ആൽബത്തിന്റെ ഒഫീഷ്യൽ മ്യൂസിക് പാർട്ണർ മ്യൂസിക്247നാണ്.

Read more topics: yagam, album, new song, released,
English summary
The new song in the album 'Yagam' was released

More News from this section

Subscribe by Email