Wednesday March 20th, 2019 - 5:18:pm
topbanner
topbanner

ഡബ്ല്യുസിസിയുടെ വക കസബയുടെ പ്രത്യേക സ്‌ക്രീനിങ് ; പരിഹാസവുമായി ഗീതു മോഹന്‍ദാസ്

suji
ഡബ്ല്യുസിസിയുടെ വക കസബയുടെ പ്രത്യേക സ്‌ക്രീനിങ് ; പരിഹാസവുമായി ഗീതു മോഹന്‍ദാസ്

ഐഎഫ്എഫ്‌കെ ഓപ്പണ്‍ ഫോറത്തില്‍ നടന്‍ മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തെയും കഥാപാത്രയേയും വിമര്‍ശിച്ചതിന് പാര്‍വതിയ്ക്ക് രൂക്ഷ വിമര്‍ശനമാണ് മമ്മൂട്ടി ഫാന്‍സില്‍ നിന്ന് കേള്‍ക്കേണ്ടിവന്നത് .മമ്മൂട്ടിയെ വിമര്‍ശിക്കാന്‍ നീയാരാണ് എന്ന രീതിയില്‍ പ്രചരണങ്ങള്‍ വന്നു.അരാധകരുടെ അതിരു കടന്നുള്ള വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. 

സംഭവത്തില്‍ നടി പാര്‍വതിയും ഗീതു മോഹന്‍ദാസും പ്രതികരണവുമായി എത്തി.ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ഇരുവരുടെയും പ്രതികരണം. വനിതാ സംഘടനയായ ഡബ്ലുസിസി വക കസബയുടെ പ്രത്യേക സ്‌ക്രീനിംഗ് എന്നാണ് പോസ്റ്റിന് തലക്കെട്ട് നല്‍കിയിരിക്കുന്നത്. ഇങ്ങനെ തലക്കെട്ട് നല്‍കിയതോടെ നിങ്ങള്‍ ശ്രദ്ധിച്ചല്ലോ എന്ന് പരിഹാസത്തോടെ ഇരുവരും പറയുന്നു.                                                                                                                                                                               
തന്റെ സുഹൃത്ത് പാര്‍വതിയുടെ പ്രതികരണത്തില്‍ എരിവും പുളിയും ചേര്‍ത്ത എല്ലാവര്‍ക്കും നന്ദി എന്ന് പോസ്റ്റില്‍ ഗീതു കുറിച്ചു. ഇത്തരം ആക്രമണങ്ങള്‍ സൈബര്‍ അധിക്ഷേപമായി കണക്കാക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

 

Viral News

English summary
WCC special screening of KASABA, ridicule to critics
topbanner

More News from this section

Subscribe by Email