Thursday May 23rd, 2019 - 5:11:pm
topbanner
topbanner

റൊമാന്റിക് മൂഡില്‍ അനുഷ്‌കയും കോഹിലിയും; പരസ്യം വൈറലാകുന്നു

rajani v
റൊമാന്റിക് മൂഡില്‍ അനുഷ്‌കയും കോഹിലിയും; പരസ്യം വൈറലാകുന്നു

ന്യൂഡല്‍ഹി: വിരാട് കോഹ്‌ലി- അനുഷ്‌ക ശര്‍മ വിവാഹ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ ഇരുവരും അഭിനയിച്ച പരസ്യചിത്രം വൈറലാകുന്നു. ഇരുവരുംവിവാഹ വേഷം അണിഞ്ഞുകൊണ്ടുള്ള പരസ്യമാണ് എത്തി. ഇരുവരുടേയും ബന്ധത്തിന്റെ തീവ്രതയാണ് പരസ്യത്തിലൂടെയും അവര്‍ പറയുന്നത്.

വിവാഹത്തിന് ഒരുങ്ങി നില്‍ക്കുകയാണ് ഇരുവരും എന്ന് ആരാധകര്‍ക്ക് സൂചന നല്‍കി കൊണ്ട് കൂടിയാണ് മാന്യവര്‍ മോഹ്യന്റെ പരസ്യം.ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുകയാണ് ഇരുവരും. വിവാഹിതരാവുന്ന വധൂവരന്മാര്‍ എന്ത് പ്രതിജ്ഞകളാകും പരസ്പരം എടുക്കുക എന്ന് ഊഹിച്ച് പറയുകയാണ് അനുഷ്‌കയും കോഹ് ലിയും.

മാസത്തില്‍ 15 ദിവസം പാചകം ചെയ്യാമെന്നും, ഭക്ഷണത്തെ കുറിച്ച് പരാതി പറയില്ലെന്നുമാണ് കോഹ് ലിയുടെ ഒരു ഉറപ്പ്.
കോഹ് ലിയുടെ എല്ലാ പാസ് വേര്‍ഡുകളും സൂക്ഷിച്ചോളാമെന്ന് അനുഷ്‌ക. എന്നാല്‍ തമാശയെല്ലാം വിട്ട്, എന്നും സംരക്ഷിച്ചോളാം എന്ന് കോഹ് ലി അനുഷ്‌കയോട് പറയുന്നു.

Read more topics: Virat, and, Anushka,
English summary
Virat and Anushka Naye Vaade viral
topbanner

More News from this section

Subscribe by Email