Tuesday September 25th, 2018 - 3:02:am
topbanner

ഡിസംബറിലെ വിവാഹവാര്‍ത്ത തള്ളി അനുഷ്‌ക

rajani v
ഡിസംബറിലെ വിവാഹവാര്‍ത്ത തള്ളി അനുഷ്‌ക

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ വിരാട് കോഹ്ലിയും സിനിമാതാരമായ അനുഷ്‌ക ശര്‍മ്മയും ഡിസംബറില്‍ വിവാഹിതരാകാന്‍  പോകുന്നുവെന്ന വാര്‍ത്ത തള്ളി താരം തന്നെ രംഗത്ത്. ഡിസംബറില്‍ വിവാഹം ഉണ്ടായിരിക്കില്ലയെന്നാണ് അനുഷ്‌കയുമായുള്ള അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

മാത്രമല്ല ഇത് വെറുമൊരു വ്യാജവാര്‍ത്തയാണെന്നും റിപ്പോര്‍ട്ടുണ്ട്. ഡിസംബറില്‍ ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന ടെസ്റ്റ് ഏകദിന പരമ്പരകളില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് വിരാട് കോഹ്ലി ആവശ്യപ്പെട്ടതോടെയാണ് വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ചൂടുപിടിച്ചത്.

അടുത്തിടെ വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും ഒരു പ്രമുഖ വസ്ത്ര ബ്രാന്‍ഡിന്റെ വിവാഹ വസ്ത്രത്തിന്റെ പരസ്യത്തില്‍ പ്രത്യക്ഷപെട്ടതും വാര്‍ത്തകള്‍ക്ക് ചൂടേറി.

 

English summary
Virat Kohli and Anushka Sharma are NOT getting married
topbanner

More News from this section

Subscribe by Email