Wednesday March 20th, 2019 - 6:55:am
topbanner
topbanner

ഒരുപാട് വലിയ സ്വപ്നങ്ങളുണ്ടായിരുന്നു.. ജീവിതം തകിടം മറിച്ച് ആ മരണം: തുറന്ന് പറഞ്ഞ് വിനിത

fasila
ഒരുപാട് വലിയ സ്വപ്നങ്ങളുണ്ടായിരുന്നു.. ജീവിതം തകിടം മറിച്ച് ആ മരണം: തുറന്ന് പറഞ്ഞ് വിനിത

ആനന്ദത്തിലെ ലൗലി മിസ്സിനെ പ്രേക്ഷകർ ആരും മറക്കില്ല. സിനിമയിലേയ്ക്കുള്ള ആദ്യത്തെ എൻട്രിയിൽ തന്നെ ക്ലിക്കാകു എന്നതാണ് ഒരു പുതുമുഖത്തെ സംബന്ധിച്ച് വലിയ കാര്യമാണ്. വിരലിൽ എണ്ണാവുന്ന വളരെ കുറച്ചു ചിത്രങ്ങൾ മാത്രമാണ് വിനിത അഭിനയിച്ചത്. അഭിനയിച്ച ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചമായിരുന്നു. കഥാമൂല്യമുള്ള മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ സാധിക്കുന്ന കാഥാപാത്രങ്ങളെയായിരുന്നു വിനിത ജീവൻ നൽകിയത്. ഏതു വേഷവും തന്റെ കൈകളിൽ ഭഭ്രമായിരിക്കുമെന്ന് വിനീത ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. ക്യാമറയ്ക്കു മുന്നിൽ അഭിനയിക്കുന്ന വിനിത അല്ലാതെ മറ്റൊരു വിനിതയുണ്ട്. ഏറെ ഉത്തരവാദിത്വമുള്ള ജോലി ഇവരുടെ കൈകളിലുണ്ട്. സിംഗപ്പൂരിൽ പീഡിയാട്രിക് കൗൺസിലറാണ് താരം. കണ്ണിനെ ഈറനണിയിപ്പിക്കുന്ന പല അവസരത്തിലൂടെ താരം കടന്നു പോയിട്ടുണ്ടെത്രേ. ഒരു പ്രമുഖ ചാനലിന്റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം.

പലപ്പോഴും കുട്ടികളേക്കാലും ബുദ്ധിമുട്ട് മാതാപിതാക്കളെ കൈകാര്യം ചെയ്യാനാണ്. പതിനാലും വയസിനു താഴെയുള്ള കുട്ടികളാണ് കൗൺസിലിംഗിന് വരുന്നത്. കുട്ടികളുടെ രോഗത്തെ കുറിച്ച് മറച്ചുവെച്ച് മാതാപിതാക്കളോട് സംസാരിക്കേണ്ടി വരുന്നതാണ് ഏറ്റവും പ്രശ്നം പിടിച്ച സംഗതി. കെച്ചു കുട്ടികൾക്ക് അസുഖം ബാധിക്കുന്നത് ആർക്കും സഹിക്കാൻ കഴിയുന്ന ഒന്നല്ലെന്നും താരം വിനിത പറഞ്ഞു. ചില ദിവസങ്ങൾ മനസിനെ ഏറെ വേദനിപ്പിക്കും. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാൽ പോലും മനസ് ശാന്തമാകില്ല. ക്യാൻസർ ബാധ്യതരായ കുട്ടികളുടെ കേസ് കൈകാര്യം ചെയ്യാനാണ് ഏറ്റവും കഷ്ടം. അത് പല അവസരങ്ങളിലും തന്നെ ബാധിക്കാറുണ്ട്. അത്തരത്തിൽ തന്റെ മനസിനെ ഏറെ വിഷമത്തിലാക്കിയ സംഭവവും വിനിത ഹാപ്പി ഹവേഴ്സിലൂടെ പങ്കുവെയ്ക്കുന്നുണ്ട്. ഒരിക്കൽ ഒരു സ്ത്രീ ഒരു കുഞ്ഞിനേയും കൊണ്ട് എത്തിയിരുന്നു. ഭർത്താവ് നേരത്തെ തന്നെ മരിച്ച് പോയിരുന്നു.

അവർ ഒറ്റയ്ക്കാണ് കുഞ്ഞിനെ വളർത്തിയിരുന്നത്. കുട്ടിയ്കക് ക്യാൻസറാണ്. അസുഖ സ്ഥിരീകരണത്തിനു വേണ്ടിയാണ് ആ അമ്മ അവിടെ എത്തിയത്. തന്റെ തലയിലാണ് ആ ദൗത്യം എത്തിയത്. എന്നാൽ ഇവരുടെ മുഖത്ത് നോക്കി കുട്ടിയ്ക്ക് ക്യാൻസറാണെന്ന് പറയാനുള്ള മനബലം തനിയ്ക്ക് ഇല്ലായിരുന്നു. വിതുമ്പി കരയുന്ന ആ അമ്മയുടെ മുഖത്തു നോക്കി കുഞ്ഞിന്റെ രോഗത്തെ കുറിച്ചു പറയാനുള്ള വാക്കുകൾ തന്റെ പക്കലൽ ഇല്ലായിരുന്നു. കുട്ടിയുടെ രോഗ ലക്ഷണം കണ്ട് തകർന്ന് ഇരിക്കുകയായിരുന്നു ആ അമ്മ. ആ അവസ്ഥയിൽ ഇരിക്കുന്നവരോട് സത്യം പറയുക എന്നത് ഏറ്റവും കഠിനമേറിയ കാര്യമായിരുന്നത്. തനിയ്ക്ക് ആ ദൗത്യം ചെയ്യാൻ കഴിയില്ലെന്ന് ഡോക്ടറിനോട് പറ‍ഞ്ഞു. ജീവിതത്തിൽ ഏറെ ലക്ഷ്യങ്ങളുളള വ്യക്തയായിരുന്നു താൻ. എന്നാൽ ജീവിതത്തിന്റെ ഏതോ ഘട്ടത്തിൽവെച്ച് അതൊക്കെ നിന്നു പോയിരുന്നു. അതിനുള്ള കാരണം സുഹൃത്തിന്റെ അകാല മരണമാണ്.

ലിവർ ആൻജിയോ സർകോമയായിരുന്നു അവൾ. 28 ദിവസം കൊണ്ടാണ് അവൾ വിട്ടു പോയത്. അസുഖത്തിന്റെ ആദ്യ നാളു മുതൽ അവസാനം വരെ ഞാൻ അവൾക്കൊപ്പമുണ്ടായിരുന്നു. അവൾ അനുഭവിച്ചതിനെല്ലാം താൻ ദൃക്സാക്ഷിയായിരുന്നു.അന്ന് എനിക്ക് മനസ്സിലായി. ജീവിതത്തെ സങ്കീര്‍ണമാക്കുന്നത് നമ്മുടെ ചിന്തകളാണെന്ന്. സുഹൃത്തിന്റെ അകാല വേർപാടിനു ശേഷം തനിയ്ക്ക് പുതിയ കുറച്ച് ശീലങ്ങളുണ്ടായി. എന്നും കണ്ണാടിയില്‍ നോക്കി കുറച്ച് നേരം ഇരിക്കും. പലപ്പോഴും ഒരു വ്യക്തി എന്ന നിലയില്‍ സ്വയം തിരിച്ചറിയാനും സന്തോഷം എന്താണെന്ന് മനസ്സിലാക്കാനും അതേറെ സഹായിച്ചിരുന്നു. ജീവിതം വര്‍ത്തമാനത്തില്‍ ആസ്വദിക്കുക ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്നത് കൊണ്ട് യാതൊരു കാര്യവുമില്ലെന്നും വിനീത പറഞ്ഞു.

Viral News

Read more topics: Actress, Vinitha Koshy
English summary
Vinitha Koshy Open says
topbanner

More News from this section

Subscribe by Email