Sunday June 24th, 2018 - 10:25:pm
topbanner
Breaking News

കാത്തിരിപ്പിനൊടുവിൽ ആരാധകരെ ഒന്നടങ്കം നിരാശരാക്കി ഇളയദളപതിയുടെ ആ തീരുമാനം

fasila
കാത്തിരിപ്പിനൊടുവിൽ ആരാധകരെ ഒന്നടങ്കം നിരാശരാക്കി ഇളയദളപതിയുടെ ആ തീരുമാനം

ഇളയദളപതി വിജയുടെ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത വാക്കുകള്‍ക്കതീതമാണ്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും വലിയ സ്വീകരണമാണ് വിജയ് ചിത്രങ്ങള്‍ക്ക് ലഭിക്കാറുളളത്. പ്രണയനായകനായി തുടങ്ങിയ വിജയ് മാസ് എന്റര്‍ടെയ്‌നര്‍ സിനിമകളിലൂടെയാണ് ആരാധകരുടെ മനസ് കീഴടക്കിയിരുന്നത്. ആരാധകര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയിലുളള ഡാന്‍സ് നമ്പറുകളും പഞ്ച് ഡയലോഗുകളുമൊക്കെ വിജയ് ചിത്രങ്ങളിലെ പതിവ് കാഴ്ചകളാണ്.

വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങളില്‍ മാത്രമേ അഭിനയിക്കാറുളളൂവെങ്കിലും ഇളയദളപതിയുടെ ചിത്രങ്ങള്‍ക്കായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. വിജയ് ചിത്രങ്ങള്‍ വരുമ്പോഴെല്ലാം തന്നെ വലിയ ആവേശമാണ് ആരാധകര്‍ കാണിക്കാറുളളത്. ആഘോഷ സീസണുകളിലാണ് വിജയുടെ ചിത്രങ്ങളെല്ലാം തന്നെ പതിവായി പുറത്തിറങ്ങാറുളളത്.

സിരീയസ് ചിത്രങ്ങള്‍ ചെയ്യാതെ എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന ജനപ്രിയ ചിത്രങ്ങള്‍ങ്ങളാണ് വിജയ് മിക്കപ്പോഴും ചെയ്യാറുളളത്. അടുത്തിടെ വിജയ് എടുത്തൊരു തീരുമാനം ആരാധകരെ ഒന്നടങ്കം നിരാശരാക്കിയിരിക്കുകയാണ്. ഇളയദളപതി ആരാധകര്‍ മൂന്ന് മാസത്തോളമായി കാത്തിരിക്കുന്നൊരു ആഘോഷം വിജയ് വേണ്ടെന്നു വെച്ചതോടെയാണ് ആരാധകര്‍ ഒന്നടങ്കം നിരാശയിലായിരിക്കുന്നത്.

ഇത്തവണ പിറന്നാള്‍ ആഘോങ്ങള്‍ വേണ്ടായെന്നാണ് ഇളയദളപതി അറിയിച്ചിരിക്കുന്നത്. ജൂണ്‍ 22നാണ് വിജയുടെ 44ാം പിറന്നാള്‍ വരുന്നത്. വിജയുടെ പിറന്നാളിനായി കുറച്ചുകാലം മുന്‍പേ ആരാധകര്‍ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നെങ്കിലും ഇളയദളപതിയുടെ തീരുമാനത്തില്‍ ആരാധകര്‍ ഒന്നടങ്കം സങ്കടത്തിലായിരിക്കുകയാണ്. തൂത്തുക്കൂടി സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ പിറന്നാളോഘോഷം വേണ്ടെന്ന് വിജയ് ആരാധകരെ അറിയിച്ചിരിക്കുന്നത്.

നേരത്തെ തൂത്തുക്കുടിയില്‍ ആരെയും അറിയിക്കാതെയുളള വിജയുടെ അപ്രതീക്ഷിത സന്ദര്‍ശനം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. വെടിവെയ്പ്പില്‍ മരിച്ച ആളുകളുടെ കുടുംബത്തെ ആശ്വസിപ്പിച്ചും അവരെ സഹായിച്ചുമാണ് വിജയ് മാതൃകയായത്.

Read more topics: Actor, Vijay. decision
English summary
Vijay's decision fans all Disappointed

More News from this section

Subscribe by Email