Wednesday September 19th, 2018 - 1:05:am
topbanner
Breaking News

അഭിനയത്തിന്റെ സര്‍വ്വകലാശാലയാണ് അദ്ദേഹം: മനസ് തുറന്ന് വിജയ് സേതുപതി

fasila
അഭിനയത്തിന്റെ സര്‍വ്വകലാശാലയാണ് അദ്ദേഹം: മനസ് തുറന്ന് വിജയ് സേതുപതി

തമിഴില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടനാണ് വിജയ് സേതുപതി. മക്കള്‍ സെല്‍വന്റെ ചിത്രങ്ങള്‍ക്കായി വലിയ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. വ്യത്യസ്തമായ സിനിമകളില്‍ അഭിനയിച്ചുകൊണ്ടാണ് വിജയ് സേതുപതി തമിഴില്‍ മുന്നേറികൊണ്ടിരിക്കുന്നത്. ഒരു നല്ല നാള്‍ പാത്തു സൊല്‍റേന്‍ എന്ന ചിത്രമായിരുന്നു സേതുപതിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്.

കൈനിറയെ ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. വിജയ് സേതുപതി സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിനൊപ്പം ഒന്നിക്കുന്നുവെന്ന വാര്‍ത്ത സിനിമാ പ്രേമികളില്‍ ഒന്നടങ്കം സന്തോഷമുണ്ടാക്കിയിരുന്നു. കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് തലൈവര്‍ക്കൊപ്പം മക്കള്‍സെല്‍വന്‍ അഭിനയിക്കുന്നത്. അടുത്തിടെ നടന്ന ഒരഭിമുഖത്തില്‍ രജനീകാന്തിനൊപ്പം ആദ്യമായി ഒന്നിക്കുന്നതിന്റെ സന്തോഷം വിജയ് സേതുപതി തുറന്നുപറഞ്ഞിരുന്നു.

നിരവധി ശ്രദ്ധേയ സിനിമകളുമായി തമിഴില്‍ തിളങ്ങുന്ന സമയത്താണ് രജനിക്കൊപ്പം അഭിനയിക്കാനുളള അവസരം വിജയ് സേതുപതിക്ക് ലഭിച്ചത്. വിജയ് സേതുപതിയുടെ തന്നെ വിജയ ചിത്രങ്ങളായ പിസ, ഇരൈവി എന്നീ ചിത്രങ്ങളൊരുക്കിയ സംവിധായകന്‍ തന്നെയാണ് സ്റ്റൈല്‍ മന്നന്റെ ചിത്രവും ഒരുക്കുന്നത്. ചിത്രത്തില്‍ രജനിക്കൊപ്പം തുല്ല്യ പ്രാധാന്യമുളള ഒരു കഥാപാത്രമായാണ് വിജയ് സേതുപതി അവതരിപ്പിക്കുകാ എന്നാണ് അറിയുന്നത്. സ്റ്റൈല്‍ മന്നനോടൊപ്പം വിജയ് സേതുപതി ഒന്നിക്കുന്നുവെന്ന വാര്‍ത്ത ആരാധകരില്‍ ഒന്നടങ്കം സന്തോഷമുണ്ടാക്കിയിരുന്നു.

തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ സണ്‍ പിക്ചേഴ്‌സാണ് രജനികാന്തിന്‍റെ പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. രജനിയുടെ പതിവ് ചിത്രങ്ങള്‍ പോലെ ഈ സിനിമയും ബിഗ് ബഡ്ജറ്റിലാണ് അണിയറപ്രവര്‍ത്തകര്‍ ഒരുക്കുന്നത്. ഇത്തവണയും മാസും ക്ലാസും ചേര്‍ന്നൊരു പ്രകടനമാണ് തലൈവരില്‍ നിന്നും സിനിമാ പ്രേമികള്‍ പ്രതീക്ഷിക്കുന്നത്. കബാലി മുതലാണ് തമിഴില്‍ സെലക്ടീവായുളള വേഷങ്ങള്‍ തിരഞ്ഞെടുക്കാന്‍ രജനികാന്ത് തുടങ്ങിയത്. പുതുമയുളള ഒരു പ്രമേയമായതിനാലാണ് രജനി ഈ ചിത്രം തിരഞ്ഞെടുത്തത് എന്നാണറിയുന്നത്.

പിസ, ജിഗര്‍തണ്ട തുടങ്ങിയ സിനിമകളിലൂടെ തമിഴില്‍ ശ്രദ്ധേയനായ സംവിധായകനാണ് കാര്‍ത്തിക്ക് സുബ്ബരാജ്. വ്യത്യസ്ഥ പ്രമേയങ്ങള്‍ പറഞ്ഞാണ് കാര്‍ത്തിക്ക് തന്റെ അധിക ചിത്രങ്ങളും ഒരുക്കിയിരുന്നത്. തലൈവര്‍ക്കു വേണ്ടിയും പുതുമയുളള ഒരു തിരക്കഥയാണ് കാര്‍ത്തിക്ക് ഒരുക്കിയിരിക്കുന്നത്. കാര്‍ത്തിക്കും രജനിയും ആദ്യമായി ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കും സിനിമാപ്രേമികള്‍ക്കുമുളളത്. പ്രേക്ഷകരെ നിരാശപ്പെടുത്താത്ത തരത്തിലുളള ഒരു മികച്ച ചിത്രമാണ് ഈ കൂട്ടുകെട്ടില്‍ നിന്നും എല്ലാവരും പ്രതീക്ഷിക്കുന്നത്.

അനിരുദ്ധ് രവിചന്ദറാണ് സ്റ്റൈല്‍ മന്നന്റെ പുതിയ ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. ആദ്യമായാണ് തലൈവര്‍ ചിത്രത്തിനായി സംഗീതമൊരുക്കാന്‍ അനിരുദ്ധിന് അവസരം ലഭിച്ചത്. തലൈവര്‍ ചിത്രത്തിനായി മികച്ച ഗാനങ്ങളാണ് അനിരുദ്ധ് ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ചിത്രത്തിന് വേണ്ടി വന്‍ പ്രതിഫലമാണ് രജനി വാങ്ങുന്നതെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 40 ദിവസത്തെ ഷൂട്ടിംഗിനായി 65 കോടിയാണ് തലൈവരുടെ പ്രതിഫലമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ സാന്നിദ്ധ്യവും ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായി മാറും. ചിത്രത്തില്‍ പ്രാധാന്യമുളെളാരു കഥാപാത്രമായാണ് സേതുപതി എത്തുന്നത്. തിരക്കഥ വായിക്കാതെയാണ് രജനി ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതം മൂളിയതെന്ന് അടുത്തിടെ വിജയ് സേതുപതി തുറന്നു പറഞ്ഞിരുന്നു. ചിത്രത്തില്‍ വേഷമുണ്ടെന്ന് കാര്‍ത്തിക്ക് സുബ്ബരാജ് പറഞ്ഞപ്പോള്‍ ഉടന്‍ തന്നെ സമ്മതം മൂളുകയായിരുന്നു എന്നാണ്‌ വിജയ് സേതുപതി പറഞ്ഞത്.

അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തലൈവര്‍ക്കൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം വിജയ് സേതുപതി തുറന്നുപറഞ്ഞിരുന്നത്. അഭിനയത്തിന്റെ സര്‍വ്വകലാശാലയാണ് രജനിയെന്നാണ് അഭിമുഖത്തില്‍ വിജയ് സേതുപതി പറഞ്ഞത്. ഷൂട്ടിംഗ് തുടങ്ങുന്നതിനായി കാത്തിരിക്കുകയാണെന്നും തലൈവര്‍ക്കൊപ്പം അഭിനയിക്കുന്നതില്‍ സന്തോഷമുണ്ടെന്നും വിജയ് സേതുപതി പറയുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് എന്നെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായ ഒരു യാത്രയാവുമെന്നും വിജയ് സേതുപതി പറഞ്ഞു.

English summary
Vijay Sethupathi says about Rajinikanth
topbanner

More News from this section

Subscribe by Email