Monday August 20th, 2018 - 9:12:am
topbanner

ആദ്യം പോയി മാറിടം മറയ്ക്കൂ ; വിദ്യാ ബാലന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്‌ക്കെതിരെ സൈബര്‍ ആക്രമണം

suji
ആദ്യം പോയി മാറിടം മറയ്ക്കൂ ; വിദ്യാ ബാലന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്‌ക്കെതിരെ സൈബര്‍ ആക്രമണം

വിദ്യാബാലന്‍ ഇന്‍സ്റ്റ്ഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെ സൈബര്‍ ആക്രമണം. മാറിടം കാണിക്കുന്ന രീതിയിലുള്ള ഫോട്ടോയ്‌ക്കെതിരെയാണ് സൈബര്‍ ആക്രമണം. ദാബു റത്‌നാനിയുടെ 2018 ലെ കലണ്ടറിായി എടുത്ത ചിത്രമാണ് വിദ്യ ഷെയര്‍ ചെയ്തത്.

വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി. നേരത്തെ തന്റെ മാറിടത്തിലേക്ക് ജവാന്‍ തുറിച്ചുനോക്കിയെന്നും ആ അനുഭവം തന്നെ അസ്വസ്ഥയാക്കിയിരുന്നെന്നും വിദ്യ പറഞ്ഞിരുന്നു. ഈ രാജ്യത്തെ സംരക്ഷിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്നും ഇത്തരം പെരുമാറ്റം ഉണ്ടാകരുതെന്ന് താന്‍ അന്ന് താക്കീത് ചെയ്തിരുന്നതായും വിദ്യ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

ഇക്കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു വിദ്യയുടെ പുതിയ ഫോട്ടോയ്‌ക്കെതിരെയുള്ള ചിലരുടെ പരിഹാസം. ഇത്തരത്തിലുള്ള ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും അത് ഷെയര്‍ ചെയ്ത് ജനങ്ങളെ കാണിക്കുകയും ചെയ്യുന്ന നിങ്ങളാണോ ആര്‍മി ജവാന്‍ തുറിച്ചുനോക്കി എന്ന് പരാതിപ്പെടുന്നത് എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇത്തരത്തിലുള്ള ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത് അത് നോക്കരുത് എന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളതെന്നും ചിലര്‍ ചോദിയ്ക്കുന്നു. ആദ്യം പോയി മാറിടം മറയ്ക്കാനും ചിലര്‍ ഉപദേശിക്കുന്നു.

 

Read more topics: Vidya Balan,trol, pic
English summary
Vidya Balan trolled for Instagram photo
topbanner

More News from this section

Subscribe by Email