Monday February 18th, 2019 - 2:15:am
topbanner

വിശാലിന്റെ മണവാട്ടിയായി വരലക്ഷ്മി ശരത് കുമാര്‍?

NewsDesk
വിശാലിന്റെ മണവാട്ടിയായി വരലക്ഷ്മി ശരത് കുമാര്‍?

നടന്‍ വിശാലും ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മി ശരത് കുമാറും വിവാഹിതരാകാന്‍ പോകുന്നുവെന്നാണ് പാപ്പരാസികളുടെ പുതിയ അനുമാനം. നടികര്‍ സംഘം സെക്രട്ടറികൂടിയായ താരം, ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അടുത്ത വര്‍ഷം വിവാഹം ഉണ്ടാകുമെന്ന് വിശാല്‍ പറഞ്ഞിരുന്നു. എന്നാല്‍ വധു വരലക്ഷ്മി ആണോ എന്ന ചോദ്യത്തിന് വിശാല്‍ ഒന്നും മിണ്ടിയില്ല.

ഇപ്പോഴിതാ തന്റേത് 'ലക്ഷ്മികരമാന പൊണ്ണ്' ആയിരിക്കുമെന്നുള്ള വ്യക്തമായ സൂചന വിശാല്‍ നല്‍കി കഴിഞ്ഞു. വരലക്ഷ്മിയും വിശാലും പ്രണയത്തിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വിശാല്‍ ഇപ്പോള്‍ നല്കിയ സൂചനയും ഇരുവരും തമ്മിലുള്ള വിവാഹത്തെയാണ് സൂചിപ്പിക്കുന്നതെന്നാണ് തമിഴകത്തുനിന്നുള്ള റിപ്പോര്‍ട്ട്.

പല ചടങ്ങുകളിലും മറ്റും വിശാലും വരലക്ഷ്മിയും ഒരുമിച്ച് എത്താറുണ്ട്. നടികര്‍ സംഘത്തിന്റെ കെട്ടിടത്തിന്റെ പണിപൂര്‍ത്തീകരിക്കുകയാണ് വിശാലിന്റെ ആദ്യലക്ഷ്യം. അതുകഴിഞ്ഞ് വിവാഹം. കെട്ടിടം അടുത്തവര്‍ഷം പൂര്‍ത്തീകരിക്കാനാകുമെന്ന ഉറപ്പും വിശാലിനുണ്ട്.

നഗ്നഫോട്ടോകള്‍ വൈറൽ ആയി: പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

പ്രവാസിയുടെ വീട്ടില്‍വച്ച് യുവാവിനെ കൊലപ്പെടുത്തിയ നാലു ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Viral News

English summary
Confirmed Varalaxmi Sarathkumar to marry actor Vishal
topbanner

More News from this section

Subscribe by Email