Friday November 16th, 2018 - 4:52:am
topbanner

ഷൂട്ടിംഗിനിടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ രണ്ട് സിനിമാ താരങ്ങള്‍ കൊല്ലപ്പെട്ടു

NewsDesk
ഷൂട്ടിംഗിനിടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ രണ്ട് സിനിമാ താരങ്ങള്‍ കൊല്ലപ്പെട്ടു

ബംഗളുരു: സിനിമാ ഷൂട്ടിംഗിനിടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ പ്രമുഖ സിനിമാ താരങ്ങളായ അനിലും ഉദയും കൊല്ലപ്പെട്ടു. ബംഗളുരുവില്‍നിന്ന് മുപ്പത്തുകിലോമീറ്റര്‍ അകലെ മഗാദി റോഡിലെ തിപ്പഗൊണ്ടനഹള്ളി തടാകത്തിലാണ് അപകടമുണ്ടായത്. ദുനിയ വിജയ് നായകനായ മസ്തിഗുഡി എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് ഇരു നടന്‍മാര്‍ക്കും ജീവന്‍ നഷ്ടമായത്.

ഹെലികോപ്റ്ററില്‍ നടന്ന സംഘട്ടനത്തിന്റെ രംഗം ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. രംഗത്തില്‍ അഭിനയിച്ചിരുന്ന അനിലും ഉദയും ഹെലികോപ്റ്ററില്‍നിന്നു താഴേക്കു ചാടുന്നതായിരുന്നു രംഗം. ഒപ്പം ചാടിയ ദുനിയ വിജയ് കരയിലേക്കു നീന്തിക്കയറി രക്ഷപ്പെട്ടു. ഉദയും അനിലും തടാകത്തിലേക്കു മുങ്ങിത്താഴ്ന്നു. ഇന്നുച്ചകഴിഞ്ഞു മൂന്നോടെയായിരുന്നു അപകടം.

പോലീസും ദുരന്തനിവാരണ സേനയും തിരച്ചില്‍ തുടരുന്നു. വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാതെയാണ് ചിത്രീകരണം നടത്തിയതെന്ന് നടന്‍മാരുടെ ബന്ധുക്കള്‍ ആരോപിച്ചു.

കൊച്ചി; ലഹരി നല്‍കിയശേഷം നഗ്നചിത്രമെടുക്കല്‍; റിസപ്ഷനിസ്റ്റായ യുവതി അറസ്റ്റില്‍

നടി അമല റോസ് കുര്യന്‍ ആത്മഹത്യ ചെയ്തു?? : ഞാന്‍ ഒന്നു ഉറങ്ങിയിട്ട് ഒരാഴ്ചയായി

Read more topics: Kannada, actors, dead, copter,
English summary
Two Kannada actors feared dead after jumping from copter into lake
topbanner

More News from this section

Subscribe by Email