topbanner
Wednesday May 24th, 2017 - 12:21:am
topbanner

കവി ഉദ്ദേശിച്ചത്?' ചിത്രത്തിന്റെ ട്രൈലെർ 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷം വ്യൂസ് കടന്നു

NewsDesk
കവി ഉദ്ദേശിച്ചത്?' ചിത്രത്തിന്റെ ട്രൈലെർ 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷം വ്യൂസ് കടന്നു

കൊച്ചി: ആസിഫ് അലി - ബിജു മേനോൻ ചിത്രം 'കവി ഉദ്ദേശിച്ചത്?'ന്റെ ട്രൈലെർ 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷം വ്യൂസ് കടന്നു. നടൻ മമ്മൂട്ടി അദ്ധേഹത്തിന്റെ ഫേസ്ബുക് പേജിലൂടെയാണ് ട്രൈലെർ ഇന്നലെ ലോഞ്ച് ചെയ്തത്.

തോമസ് ലിജു തോമസ് സംവിധാനം നിർവഹിച്ച 'കവി ഉദ്ദേശിച്ചത്?' ചിത്രത്തിൽ ആസിഫ് അലി, ബിജു മേനോൻ, നരേൻ എന്നിവരാണ് നായകന്‍മാരാകുന്നത്. അഞ്ജു കുര്യനാണ് നായിക. ലെന, ബാലു വർഗീസ്, സുധി കോപ്പ, സിജാ റോസ് തുടങ്ങിയവരും താരനിരയിൽ അണിനിരക്കുന്നു.

തിരക്കഥ ഒരുക്കിയിരിക്കുന്നത് തോമസും മാർട്ടിൻ ഡ്യൂറോയും ചേർന്നാണ്. ഛായാഗ്രഹണം ഷെഹനാദ് ജലാലും ചിത്രസംയോജനം സുനിൽ എസ് പിള്ളയുമാണ് നിർവഹിച്ചിരിക്കുന്നത്. ജേക്സ് ബിജോയ്, മിഥുൻ ഈശ്വർ എന്നിവരാണ് ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത്. പശ്ചാത്തല സംഗീതം മിഥുൻ ഈശ്വറിന്റേതാണ്.

Muzik247 (മ്യൂസിക്247)നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. ഒക്ടോബർ 8നു പുറത്തിറങ്ങുന്ന 'കവി ഉദ്ദേശിച്ചത്?' ആസിഫ് അലിയുടെ രണ്ടാമത്തെ പ്രൊഡക്ഷൻ സംരംഭമാണ്. സജിൻ ജാഫറിന്റെ കൂടെ Adam's World Of Imagination (ആഡംസ് വേൾഡ് ഓഫ് ഇമാജിനേഷൻ)ന്റെ ബാനറിലാണ് ഈ ചിത്രം നിര്‍മ്മിച്ചിട്ടുള്ളത്‌.

ധനുഷ് തങ്ങളുടെ മകനാണെന്ന് വൃദ്ധ ദമ്പതികള്‍

അജു വര്‍ഗീസിന് രണ്ടാം തവണയും ഇരട്ടക്കുട്ടികള്‍ ജനിച്ചു

English summary
Trailer Of Kavi Uddheshichathu
topbanner topbanner

More News from this section

Subscribe by Email