Wednesday September 19th, 2018 - 9:16:pm
topbanner
Breaking News

ടൊവീനോ തോമസിന്റെ ഇന്ത്യയുമായി രണ്‍ജി പണിക്കര്‍ വരുമ്പോള്‍

suji
ടൊവീനോ തോമസിന്റെ ഇന്ത്യയുമായി രണ്‍ജി പണിക്കര്‍ വരുമ്പോള്‍

ഇന്ത്യ എന്ന് ഒരു സിനിമയ്ക്ക് പേരിട്ടാല്‍ ആ ചിത്രത്തില്‍ എന്താണ് പ്രതീക്ഷിക്കാന്‍ കഴിയുക? പ്രത്യേകിച്ച് രണ്‍ജി പണിക്കര്‍ എന്റര്‍ടെയിന്‍മെന്റ് ആ ചിത്രം നിര്‍മ്മിക്കുമ്പോള്‍. സ്വാഭാവികമായും പ്രതീക്ഷിക്കുക രണ്‍ജിയുടെ തീപാറുന്ന ഡയലോഗുകള്‍ നിറഞ്ഞ ഒരു ചിത്രമാണ്. എന്നാല്‍ ഇതേക്കുറിച്ചൊന്നും അണിയറക്കാര്‍ ഒരക്ഷരം മിണ്ടിയിട്ടില്ല.

രണ്‍ജി പണിക്കര്‍ എന്റര്‍ടെയിന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പേരുമാത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. താരനിരയും മറ്റ് വിവരങ്ങളും വരുന്ന ദിവസങ്ങളില്‍ അറിയിക്കും. ടൊവിനോ തോമസിന്റെ ഇന്ത്യക്ക് പുറമെ മറ്റ് രണ്ട് ചിത്രങ്ങളും രണ്‍ജിയുടെ നിര്‍മ്മാണകമ്പനി നിര്‍മ്മിക്കും.

മേജര്‍ രവി സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രവും, ലേലത്തിന്റെ രണ്ടാം ഭാഗവുമാണ് രണ്‍ജി പണിക്കര്‍ എന്റര്‍ടെയിന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന മറ്റ് ചിത്രങ്ങള്‍. 1997ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് സുരേഷ് ഗോപി ചിത്രം ലേലം വീണ്ടും ഇവരുടെ ബാനറില്‍ പുറത്തിറങ്ങും.

 

Read more topics: Tovino Thomas, India, renji paniker
English summary
Tovino Thomas next film is India
topbanner

More News from this section

Subscribe by Email