Wednesday February 20th, 2019 - 7:43:am
topbanner

കട്ടക്കലിപ്പിൽ നിന്ന് ടൊവിനോ ഗോദയിലേക്ക്

NewsDesk
കട്ടക്കലിപ്പിൽ നിന്ന് ടൊവിനോ ഗോദയിലേക്ക്

ഒരു മെക്സിക്കൻ അപാരതയുടെ അലയൊലികൾ കേരളത്തിലെ തീയേറ്ററുകളിൽ നിന്ന് ഇനിയും കെട്ടടങ്ങിയട്ടില്ല. ചിത്രത്തിലെ നായകൻ ടൊവിനോ തോമസിൻറെ അടുത്ത ചിത്രം ഗോദ മെയിൽ റിലീസ് ചെയ്യും. കുഞ്ഞിരാമായണം എന്ന കുഞ്ഞ് ചിത്രം സൂപ്പർ ഹിറ്റാക്കിയ യുവ സംവിധായകൻ ബേസിൽ ജോസഫ് അണിയിച്ചൊരുക്കുന്ന ഗോദയുടെ ടീസർ ഇതിനോടകം തന്നെ ഹിറ്റായിക്കഴിഞ്ഞു.

ബോളിവുഡിൽ ചരിത്രം സൃഷ്ടിച്ച സുൾത്താനും ദംഗലിനും ശേഷം ഗുസ്തി എന്ന കായിക വിനോദം പ്രധാന പ്രമേയമായി ഇറങ്ങുന്ന ഭാഷാ ചിത്രമെന്ന പ്രത്യേകതകൂടി ഇതിനുണ്ട്.എന്നാൽ സുൾത്താനും ദംഗലിനും മുമ്പ് തന്നെ ചിത്രത്തിൻറെ തിരക്കഥ പൂർത്തിയാക്കിയതാണെന്ന് സംവിധായകൻ ബേസിൽ ജോസഫ്.മാത്രമല്ല ഗോദ അതിൽനിന്ന് തികച്ചും വ്യത്യസ്തമായ ഒരു സ്പോർട്സ് കോമഡി സിനിമയായിരിക്കുമെന്നും വ്യക്തമാക്കുന്നു.

പഞ്ചാബ് സ്വദേശിനിയും കഥക് നർത്തകിയുമായ വമിഖ ഗബ്ബിയാണ് ചിത്രത്തിലെ നായിക. ഗോദക്ക് വേണ്ടി നീണ്ട നാളത്തെ ശാരീരിക തയ്യാറെടുപ്പ് നടത്തിയ നായകൻ ടൊവിനോ തോമസിനെപ്പോലെ വമിഖയും രണ്ട് മാസത്തോളം നീണ്ട തീവ്ര ഗുസ്തി പരിശീലനം തന്നെ സിനിമക്ക് വേണ്ടി നടത്തിയിരുന്നു. ഇരുവരേയും കൂടാതെ രഞ്ജിപണിക്കരും അജു വർഗീസും ശ്രദ്ധേയ വേഷങ്ങളും കൈകാര്യം ചെയ്യുന്നു.

E4എൻറർടൈൻമെൻറിൻറെ ബാനറിൽ മുകേഷ് ആർ മേത്ത നിർമ്മിച്ച ഗോദക്ക് വേണ്ടി രാകേഷ് മണ്ടോടി തിരക്കഥാ സംഭാഷണവും വിഷ്ണു ശർമ ഛായാഗ്രഹണവും ഷാൻ റഹ്മാൻ സംഗീതവും നിർവ്വഹിച്ചിരിക്കുന്നു.

Viral News

Read more topics: Tovino Thomas, Godha, release,
English summary
Tovino Thomas Godha release news
topbanner

More News from this section

Subscribe by Email