Thursday November 15th, 2018 - 7:16:pm
topbanner

2015ല്‍ കോടികള്‍ കൊയ്ത ബോളിവുഡ് സുന്ദരിമാര്‍

NewsDesk
2015ല്‍ കോടികള്‍ കൊയ്ത ബോളിവുഡ് സുന്ദരിമാര്‍

ബോളിവുഡിന് കോടിക്കണക്കുകള്‍ പുത്തരിയല്ലെങ്കിലും ഇത്തവണത്തെ കണക്കെടുപ്പിന് ഒരു പ്രത്യേകതയുണ്ട്. ഹീറോകള്‍ക്കൊപ്പം ഹീറോയിനുകള്‍ക്കും താരപരിവേഷം കിട്ടിയ വര്‍ഷമാണ് 2015. താരറാണിയായി വിലസിയത് മൂന്നു തുടര്‍ ഹിറ്റുകളുമായി ദീപിക പദുക്കോണ്‍ തന്നെ. 2015ല്‍ ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രങ്ങളിലെ നായികമാരെ കണ്ടോളൂ.
 
1. ദീപിക പദുക്കോണ്‍
പികു, തമാശ, ബാദിറാവു മസ്താനി എന്നീ മൂന്നു ചിത്രങ്ങളാണ് തുടരെ ദീപിക ഹിറ്റാക്കിയത്. ആകെ 323 കോടി രൂപയോളമാണ് ഈ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ നിന്നും കലക്ട്‌ചെയ്തത്. ഇതില്‍ ബാജിറാവു മസ്താനി ഇപ്പോഴും പ്രദര്‍ശനം തുടരുന്നതിനാല്‍ അന്തിമ റിപ്പോര്‍ട്ട് ആയിട്ടില്ല.
 
2. കരീന കപൂര്‍
വിവാഹശേഷം സിനിമകള്‍ ചെയ്യുന്നത് കുറഞ്ഞെങ്കിലും കരീനയുടെ കരിയറിന് ഇളക്കമൊന്നും സംഭവിച്ചിട്ടില്ല എന്നു തെളിയിക്കുന്നതാണ് സല്‍മാന്‍ ഖാന്‍ നായകനായ ഈ വര്‍ഷത്തെ വമ്പന്‍ ഹിറ്റ് ബജ്‌റംഗി ഭായിജാന്‍. കരീന നായികയായി അഭിനയിച്ച 2015ലെ ഏക ചിത്രവും ഇതാണ്. 321 കോടി രൂപയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്.
 
3. പ്രിയങ്ക ചോപ്ര
ഗഌമര്‍ വേഷങ്ങള്‍ ചെയ്യുന്നതില്‍ കുറവ് വരുത്തിയിട്ടും പകിട്ടോടെയാണ് പ്രിയങ്ക ബോളിവുഡില്‍ സ്ഥാനമുറപ്പിക്കുന്നത്. ഈ വര്‍ഷം പ്രയങ്ക നായികയായ ബാജിറാവു മസ്താനി, ദില്‍ ധട്കനേ ദോ എന്നീ ചിത്രങ്ങള്‍ 253 കോടിയാണ് തിയറ്ററുകളില്‍ നിന്നും വാരിയത്.
 
4. സോനം കപൂര്‍
സോനം കപൂര്‍ 2015ല്‍ രണ്ട് ചിത്രങ്ങളിലാണ് നായികയായത്. സല്‍മാനൊപ്പം പ്രേം രത്തന്‍ ദായോ പായോയും, ദോലി കി ദോളിയും. 231 കോടിയാണ് ഇവ ബോക്‌സ് ഓഫീസില്‍ നേടിയത്.
 
5. ശ്രുതി ഹാസന്‍
നല്ല വേഷങ്ങള്‍ ലഭിച്ചില്ലെങ്കിലും താന്‍ സിനിമയുടെ വിജയത്തിന് മുതല്‍ക്കൂട്ടാണെന്ന് ശ്രുതി ഹാസന്‍ തെളിയിച്ചിരിക്കുകയാണ് രണ്ട് ചിത്രങ്ങളിലൂടെ; വെല്‍ക്കം ബാക്ക്, ഗ്ബ്ബര്‍ ഈസ് ബാക്ക് എന്നിവ 185 കോടി രൂപ ബോക്‌സ് ഓഫീസില്‍ കലക്ട് ചെയ്തു.
 
6. കങ്കണ റണൗട്ട്
ദേശീയ അവാര്‍ഡ് വരെ നേടി അഭിനയത്തികവില്‍ വിസ്മയമായ കങ്കണയുടെ സിനിമകള്‍ 182 കോടിയാണ് 2015ല്‍ നേടിയത്. തനു വെഡ്‌സ് മനു റിട്ടേണ്‍സ്, കാട്ടി ബട്ടി, ഐ ലവ് ന്യൂയോര്‍ക്ക് എന്നിവയായിരുന്നു ചിത്രങ്ങള്‍. കാട്ടി ബട്ടി, ഐ ലവ് ന്യൂയോര്‍ക്ക് എന്നിവ പക്ഷേ ബോക്‌സ് ഓഫീസില്‍ പരാജയങ്ങളായിരുന്നു.
 
7. കജോള്‍, കൃതി സനോണ്‍
ഇരുവരും ഒരുമിച്ച് നായികമാരായ ദില്‍വാലേ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. 150 കോടി ചിത്രം ഇതിനകം നേടിക്കഴിഞ്ഞു.
 
8. അനുഷ്‌ക ശര്‍മ്മ
താന്‍ മികച്ച നടിയാണെന്ന് അനുഷ്‌ക തെളിയിച്ച വര്‍ഷമാണ് 2015. ദില്‍ ധട്കനേ ദോ, എന്‍എച്ച് 10, ബോംബേ വെല്‍വെറ്റ് എന്നിവ 134 കോടി തിയറ്ററുകളില്‍ നിന്ന് കലക്ട് ചെയ്തു. എന്നാല്‍ ബോംബേ വെല്‍വെറ്റ് ഈ വര്‍ഷത്തെ ഏറ്റവും വലിയ ഫ്‌ളോപ്പുകളിലൊന്നായിരുന്നു.
 
9. ജാക്വിലിന്‍ ഫെര്‍ണാണ്ടസ്
പതിയെ ബോളിവുഡില്‍ ചുവടുറപ്പിക്കുകയാണ് ജാക്വിലിന്‍. ബ്രദേഴ്‌സ്, റോയ് എന്നിവയായിരുന്നു റിലീസുകള്‍. റോയ് ബോ് ഓഫീസില്‍ പരാജയമായെങ്കിലും രണ്ടു ചിത്രങ്ങളും കൂടി 130 കോടി നേടി.
 
10. ശ്രദ്ധ കപൂര്‍
കഴിഞ്ഞ വര്‍ഷത്തെ മിന്നും താരമായ ശ്രദ്ധയ്ക്ക് ഒരു സിനിമ മാത്രമാണ് 2015ല്‍ ചെയ്യാനായത്. പക്ഷേ മികച്ച വിജയം നേടിയ എബിസിഡി 2 107 കോടിയാണ് കലക്ട് ചെയ്തത്.

 

English summary
Top 10 Most remuneration Bollywood Actresses In 2015
topbanner

More News from this section

Subscribe by Email