topbanner
Thursday February 23rd, 2017 - 7:38:pm
topbanner

തൊണ്ടിമുതലും ദൃക്‌സാഷിയും ചിത്രീകരണം ആരംഭിച്ചു

Belbin Puthiyedath
തൊണ്ടിമുതലും ദൃക്‌സാഷിയും ചിത്രീകരണം ആരംഭിച്ചു

മഹേഷിന്റെ പ്രതികാരത്തിനു ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന തൊണ്ടിമുതലും ദൃക്‌സാഷിയും എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ചേര്‍ത്തലയിലും കാസര്‍ഗോഡുമായി ചിത്രീകരണം നടക്കുന്ന ചിത്രത്തിന് സംവിധായകന്‍ രാജീവ് രവിയാണ് ക്യാമറ ചലിപ്പിക്കുന്നത്.

ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമാകുന്ന സിനിമയില്‍ സൗബിന്‍,അലന്‍സിയര്‍ തുടങ്ങി മഹേഷിന്റെ പ്രതികാരത്തിലെ വിജയ ഘടകങ്ങളുടെ സാന്നിധ്യവും ഉണ്ട്.നികൊഞാചയ്ക്കുശേഷം ഉര്‍വശി തിയറ്റേഴ്‌സ് നിര്‍മ്മിക്കുന്ന സിനിമ കൂടിയാണിത്.

സവിധായകന്‍ രാജീവ് രവി ക്യാമറ കൈകാര്യം ചെയ്യുന്നു എന്നതു തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത.അഞ്ചു സുന്ദരികളില്‍ ആഷിക് അബുവിന്റെ ഗൗരിയിലാണ് രാജീവ് രവി അവസാനമായി മലയാളത്തില്‍ ക്യാമറ കൈകാര്യം ചെയ്യ്തത്. സംവിധാനം ചെയ്യ്ത ചിത്രങ്ങളിലെന്നും അദേഹം ക്യാമറ കൈകാര്യം ചെയ്യ്തിരുന്നില്ല.

English summary
Thondimuthalum dhirksashyun shooting starts