topbanner
Sunday February 18th, 2018 - 2:26:pm
topbanner
Breaking News

സിനിമ ഓണ്‍ലൈനില്‍ കാണാന്‍ പറ്റുമോ ? പ്രേക്ഷകന്റെ ചോദ്യത്തിന് നിര്‍മ്മാതാവ് കിടിലന്‍ മറുപടി നല്‍കി

suji
സിനിമ ഓണ്‍ലൈനില്‍ കാണാന്‍ പറ്റുമോ ? പ്രേക്ഷകന്റെ ചോദ്യത്തിന് നിര്‍മ്മാതാവ് കിടിലന്‍ മറുപടി നല്‍കി

കാര്‍ത്തിയുടെ തമിഴ് ചിത്രം തീരന്‍ അധികാരം ഒണ്‍ട്രുടെ മികച്ച അഭിപ്രായം നേടുകയാണ് .ചിത്രത്തിന്റെ നിര്‍മ്മാതാവാണ് എസ് ആര്‍ പ്രഭു.ഓണ്‍ലൈനില്‍ പണം കൊടുത്ത് സിനിമ കാണാന്‍ കഴിയുമോ എന്ന ആരാധകന്റെ ചോദ്യത്തിന് അദ്ദേഹം ട്വിറ്ററില്‍ മറുപടി നല്‍കി. 'ഒന്നുകില്‍ 25 ദിവസം കാത്തിരിക്കുക അങ്ങനെയെങ്കില്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ സിനിമ എത്തും അല്ലെങ്കില്‍ ഏതെങ്കിലും പൈറേറ്റഡ് കോപ്പി കാണുക എന്നിട്ട് പണം ആവശ്യമുള്ള ആര്‍ക്കെങ്കിലും പത്ത് ഡോളര്‍ നല്‍കുക' ഇതായിരുന്നു നിര്‍മ്മാതാവ് നല്‍കിയ മറുപടി.

സംവിധായകന്‍ വിനോദ് ഒരുക്കുന്ന ആക്ഷന്‍ ക്രൈം ത്രില്ലറില്‍ കാര്‍ത്തിയും രാകുല്‍ പ്രീത് സിംഗുമാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. നവംബര്‍ 17ന് റിലീസ് ചെയ്ത ചിത്രത്തെക്കുറിച്ച് തിയേറ്ററുകളില്‍നിന്ന് മികച്ച അഭിപ്രായം നേടുകയാണ് .പൊലീസ് കഥ പറയുന്ന ചിത്രം കാക്കി ദ് പവര്‍ ഓഫ് പൊലീസ് എന്ന പേരില്‍ തെലുങ്കുവിലും റിലീസ് ചെയ്തിട്ടുണ്ട്.

 

Read more topics: Theeran Adhigaram Ondru, online
English summary
Theeran Adhigaram Ondru director replay
topbanner

More News from this section

Subscribe by Email