Sunday September 23rd, 2018 - 2:20:am
topbanner

യൂട്യൂബിൽ തരംഗമായി 'ജാലിയൻവാലാ ബാഗ്'ന്റെ പ്രോമോ വീഡിയോ സോംഗ്

fasila
യൂട്യൂബിൽ തരംഗമായി 'ജാലിയൻവാലാ ബാഗ്'ന്റെ പ്രോമോ വീഡിയോ സോംഗ്

കൊച്ചി: അടുത്ത് തന്നെ റിലീസിങ്ങിന് ഒരുങ്ങുന്ന 'ജാലിയൻവാലാ ബാഗ്'ന്റെ പ്രോമോ വീഡിയോ വിജയ് സേതുപതി ലോഞ്ച് ചെയ്തു. വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ള "താ നാ നാ" എന്ന ഗാനത്തിന്റെ സംഗീതം നൽകിയിരിക്കുന്നത് മണികണ്ഠൻ അയ്യപ്പയാണ്. ഗാനരചന വിനായക് ശശികുമാർ. ആന്റണി ദാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്. വീഡിയോ യൂട്യൂബിൽ തരംഗമായി 22 മണിക്കൂറിൽ ഒരു ലക്ഷം വ്യൂസ് കടന്നു.

അഭിനേഷ് അപ്പുകുട്ടൻ കഥയെഴുതി സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ അൻവർ ഷെരീഫ്, ശാലു റഹിം, ടോം ഇമ്മട്ടി, സുധി കോപ്പ, സുബീഷ്, സുധി, ബാലാജി ശർമ്മ, രാജേഷ് ശർമ്മ, അജിത് തലപ്പിള്ളി, ജസ്റ്റിൻ മാത്യു, ഷാനിഫ് മരക്കാർ എന്നിവർ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം സാജിദ് നാസറും ചിത്രസംയോജനം റെയ്മണ്ട് ഡെറിക് ക്രാസ്റ്റയും നിർവഹിച്ചിരിക്കുന്നു. ലിന്റോ തോമസും പ്രിൻസ് ഹുസൈനും ചേർന്നാണ് സ്റ്റോറീസ് & തൊട്ട്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈ ചിത്രം നിർമിച്ചിരിക്കുന്നത്.

Read more topics: Kochi, Muzik247, Jallianwala Bagh
English summary
The Promo Video Song Of 'Jallianwala Bagh' Trends On YouTube
topbanner

More News from this section

Subscribe by Email