topbanner
Sunday February 25th, 2018 - 5:14:pm
topbanner
Breaking News

'ഒരു അഡാറ് ലവ്'ന്റെ ആദ്യഗാനം തരംഗമായി ഒന്നാം സ്ഥാനത്ത്

fasila
'ഒരു അഡാറ് ലവ്'ന്റെ ആദ്യഗാനം തരംഗമായി ഒന്നാം സ്ഥാനത്ത്

കൊച്ചി: ഒമർ ലുലു സംവിധാനം നിർവഹിക്കുന്ന 'ഒരു അഡാറ് ലവ്'ന്റെ ആദ്യ ഗാനം യൂട്യൂബിൽ റിലീസ് ചെയ്ത് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ജനങ്ങൾ ഏറ്റെടുത്തു. പാട്ടിനെ കുറിച്ചും അഭിനയിച്ചിരിക്കുന്ന പുതുമുഖങ്ങളെ കുറിച്ചുമുള്ള മികച്ച അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.

ഗാനം യൂട്യൂബിന്റെ ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് തരംഗമായി 20 മണിക്കൂറിനുള്ളിൽ തന്നെ 10 ലക്ഷം വ്യൂസും 50,000 ലൈക്‌സും നേടി. പി എം എ ജബ്ബാർ രചിച്ച "മാണിക്യ മലരായ പൂവി" എന്ന ഈ മാപ്പിള പാട്ടിന്റെ യഥാർത്ഥ സംഗീത സംവിധായകൻ തലശ്ശേരി കെ റഫീഖ് ആണ്.

ഷാൻ റഹ്‌മാൻ മനോഹരമായി ഈ ഗാനത്തിന് പുതിയൊരു ഭാവം നൽകി പുനരവതരിപ്പിച്ചിരിക്കുന്നു. വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഒമർ ലുലു കഥയെഴുതി സംവിധാനം നിർവഹിക്കുന്ന 'ഒരു അഡാറ് ലവ്' പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ കഥയാണ് പറയുന്നത്.

പുതുമുഖ താരങ്ങൾ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് സാരംഗ് ജയപ്രകാശും, ലിജോ പനാടനും ചേർന്നാണ്. സിനു സിദ്ധാർഥ് ഛായാഗ്രഹണവും അച്ചു വിജയൻ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഷാൻ റഹ്‌മാനാണ്. ഔസേപ്പച്ചൻ മൂവി ഹൗസിന്റെ  ബാനറിൽ ഔസേപ്പച്ചൻ വാളക്കുഴിയാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.

 

Read more topics: Kochi, Muzik247, Oru Adaar Love
English summary
The First Song of 'Oru Adaar Love'
topbanner

More News from this section

Subscribe by Email