Tuesday December 11th, 2018 - 2:52:pm
topbanner

'തട്ടുംപുറത്ത് അച്യുതനായി' ചാക്കോച്ചന്‍,ലാല്‍ ജോസ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക പേസ്റ്റര്‍ പുറത്ത്

JB
'തട്ടുംപുറത്ത് അച്യുതനായി' ചാക്കോച്ചന്‍,ലാല്‍ ജോസ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക പേസ്റ്റര്‍ പുറത്ത്

കൊച്ചി:ലാല്‍ ജോസ്-കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ടിലെ പുതിയ ചിത്രമായ 'തട്ടുംപുറത്ത് അച്യുതന്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ടൈറ്റില്‍ സൂചിപ്പിക്കുന്ന പോലെ തന്നെ തട്ടുംപുറത്ത് ഇരിക്കുന്ന കുഞ്ചാക്കോ ബോബനാണ് ഫസ്റ്റ് ലുക്കിലും.'എല്‍സമ്മ എന്ന ആണ്‍കുട്ടി', 'പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ചാക്കോച്ചനും ലാല്‍ ജോസും ഒന്നിക്കുന്ന ചിത്രമായ 'തട്ടുംപുറത്ത് അച്യുതന്റെ' തിരക്കഥ രചിച്ചിരിക്കുന്നത് സിന്ധുരാജാണ്. ഈ വര്‍ഷം ഡിസംബറില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ഷെബിന്‍ ബക്കര്‍, ക്യാമറ റോബി വര്‍ഗീസ് രാജ്, എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം.

കൈതപ്പുറം ദാമോദരന്‍ നമ്പൂതിരിയുടെ മകന്‍ ദീപാങ്കുരനാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.ഇന്ന് റിലീസ് ചെയ്ത 'മാംഗല്യം തന്തുനാനേന' ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന 'ജോണി ജോണി യെസ് അപ്പാ', 'അള്ള് രാമേന്ദ്രന്‍' എന്നിവയാണ് ചാക്കോച്ചന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍. 'രാമന്റെ ഏദന്‍ തോട്ടം' എന്ന ചിത്രത്തിനു ശേഷം കുഞ്ചാക്കോ ബോബനും അനു സിതാരയും പ്രധാനവേഷങ്ങളില്‍ എത്തുന്ന ചിത്രമാണ് 'ജോണി ജോണി യെസ് അപ്പാ'. ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ ജോണിയായും അനു സിതാരം ജെയ്സയായും എത്തുന്നു.

 

English summary
Kunchako Boban Lal Jose film Thattumpurath Achuthan first look poster out
topbanner

More News from this section

Subscribe by Email