Friday October 19th, 2018 - 12:30:pm
topbanner
Breaking News

ആഞ്ജലീന ജൂലിയെ പോലെയാകാന്‍ സര്‍ജറി വെറും കെട്ടുകഥ...സംഗതി ഫോട്ടോഷോപ്പ്

suji
 ആഞ്ജലീന ജൂലിയെ പോലെയാകാന്‍ സര്‍ജറി വെറും കെട്ടുകഥ...സംഗതി ഫോട്ടോഷോപ്പ്

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആഞ്ജലീന ജൂലി ആയി മാറാന്‍ ശ്രമിച്ച 19-കാരിയുടെ കഥ പൊടിപ്പും തൊങ്ങലും വെച്ച് പല വിധത്തില്‍ അവതരിപ്പിക്കപ്പെടുന്നു. 19-കാരി സഹര്‍ തബര്‍ 50 സര്‍ജറികള്‍ നടത്തി ഒടുവില്‍ വികൃതരൂപിയായി മാറിയെന്നായിരുന്നു കഥ. പ്ലാസ്റ്റിക് സര്‍ജറികള്‍ വരുത്തിവെയ്ക്കുന്ന വിനയാണ് ഇറാന്‍കാരിയുടെ ഈ അവസ്ഥയെന്നായിരുന്നു പ്രചരണം.

എന്നാല്‍ സംഗതിയുടെ യാഥാര്‍ത്ഥ്യം ഈ 19-കാരി തന്നെ വെളിപ്പെടുത്തിയതോടെ നാണംകെട്ടത് ഈ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ തന്നെ. മേക്കപ്പും, ഫോട്ടോഷോപ്പും ചേര്‍ത്തുള്ള പണിയിലൂടെയാണ് തന്റെ മുഖം ഇത്തരത്തില്‍ മാറ്റിയെടുത്തതെന്ന് സഹര്‍ ഒരു റഷ്യന്‍ മാധ്യമത്തോട് വെളിപ്പെടുത്തി. ഈ ചിത്രം ഇട്ടതോടെ സോഷ്യല്‍ മീഡിയയില്‍ ഫോളോവേഴ്‌സിന്റെ എണ്ണം റോക്കറ്റ് പോലെ കുതിച്ചെന്ന് പെണ്‍കുട്ടി പറയുന്നു.

സ്വയം പ്രൊമോട്ട് ചെയ്യാന്‍ പെണ്‍കുട്ടി പ്രയോഗിച്ച തന്ത്രം ലോകമെമ്പാടും സൂപ്പര്‍ ഹിറ്റായി മാറുകയായിരുന്നു. എന്നാല്‍ ഓരോ തവണയും മുഖത്ത് മാറ്റങ്ങള്‍ വരുത്തി ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് തമാശയും, കലയുമാണെന്ന് സഹര്‍ അവകാശപ്പെടുന്നു. എന്തായാലും ബുദ്ധി പ്രയോഗിച്ച് ഇന്റര്‍നെറ്റില്‍ സെന്‍സേഷനായി മാറിയ ഈ 19-കാരിയെ സമ്മതിച്ച് കൊടുക്കാതെ തരമില്ല. സത്യം തിരിച്ചറിഞ്ഞ് പാവം ഇറാന്‍കാരിയെ മലയാളത്തില്‍ തെറിപറഞ്ഞ് സമയം കളയേണ്ട.

 

Read more topics: Teenager , Angelina, photoshop
English summary
Teenager who claimed she underwent surgery to look like Angelina says pic are photoshop
topbanner

More News from this section

Subscribe by Email