Wednesday May 23rd, 2018 - 9:10:am
topbanner

തമിഴരും 'അഡാർ' ചിരിയിൽ വീണു

Mithun muyyam
തമിഴരും 'അഡാർ' ചിരിയിൽ വീണു

കോയമ്പത്തൂർ: മലയാളക്കര കീഴടക്കിയ 'അഡാർ' ഗാനത്തിലെ നായിക തമിഴ് നാട്ടിലും താരമായി. ഒമർ ലുലു സംവിധാനം ചെയ്ത ' ഒരു അഡാർ ലവ് സ്റ്റോറി' എന്ന സിനിമയിലെ മാണിക്യ മലരായ പൂവേ എന്ന പാട്ടാണ് ഇപ്പോൾ തമിഴ് നാട്ടിലെങ്ങും പാട്ടായിരിക്കുന്നതു. അഭിനയിച്ച പ്രിയ പ്രകാശ് വാര്യരുടെ ചിരിയും കണ്ണ് ഇറുക്കലുമാണ് തമിഴിൽ വൈറൽ ആയത്.

അതോടെ തമിഴ് ട്രോളിലെ താരവും പ്രിയ തന്നെയാണ് . ചിത്രത്തിന്റെ പ്രണയദിന ടീസറും കേരളത്തിനൊപ്പും തമിഴരും സ്വീകരിച്ചു. തൃശൂർ വിമല കോളേജിൽ ബികോം വിദ്യാർത്ഥിയാണ് ഈ പെൺകുട്ടി. അഭിനയിക്കുമ്പോൾ ഇത്രയും ഹിറ്റ് ആകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ലോകത്തിന്റെ പല ഭാഗത്തു നിന്നും പ്രശംസ അറിയിക്കുന്നുണ്ടെന്നും പ്രിയ പ്രകാശ് പറഞ്ഞു.

വൈറൽ ആയതോടെ പ്രിയ ഫേസ്ബുക്കു പേജ് ആരംഭിച്ചിരുന്നു. നിരവധി പേരാണ് ഇപ്പോൾ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പ്രിയയെ പിന്തുടരുന്നത്.

'വെളിപാടിന്റെ പുസ്‌തക'ത്തിലെ ജിമിക്കി കമ്മൽ ഗാനം തമിഴ് നാട്ടിൽ ഹിറ്റ് ആയിരുന്നു. അതിനു പിന്നാലെ ആണ് ഇതും തമിഴ് നാട് ഏറ്റെടുത്തിരിക്കുന്നത്. ഇരു ഗാനങ്ങൾക്കും സംഗീതം പകർന്നത് ഷാൻ റഹ്‌മാൻ ആണ്.

Read more topics: adaar, movie,
English summary
Tamil people also like 'adaar' smile

More News from this section

Subscribe by Email