Sunday March 24th, 2019 - 3:09:pm
topbanner
topbanner

ഇന്ത്യയിലെ ബ്രഹ്മാണ്ട ചിത്രങ്ങളുടെ അമരക്കാരൻ ഷങ്കര്‍ പൊട്ടിക്കരഞ്ഞതെന്തിന് ? അന്ന് സെറ്റിൽ സംഭവിച്ചത്...

Aswani
ഇന്ത്യയിലെ ബ്രഹ്മാണ്ട ചിത്രങ്ങളുടെ അമരക്കാരൻ ഷങ്കര്‍ പൊട്ടിക്കരഞ്ഞതെന്തിന് ?  അന്ന് സെറ്റിൽ സംഭവിച്ചത്...

ഒരു കാലത്ത് ഇന്ത്യൻ സിനിമ മുഴുവൻ നിറഞ്ഞു നിന്ന സംവിധായകനായിരുന്നു ഷങ്കർ. രാജമൗലിക്കു മുൻപ് വരെ ബ്രഹ്മാണ്ടസിനിമയ്ക്ക് പകരം വയ്ക്കാനില്ലാത്ത പേരായിരുന്നു ഷങ്കർ. സിനിമയിൽ സാങ്കേതിക വിദ്യകളുടെ വ്യാപനത്തിന് മുൻപ് തന്നെ അത്തരം പരീക്ഷണങ്ങൾ നടത്തുകയും വിജയിക്കുകയും ചെയ്ത മറ്റൊരു സംവിധായകൻ ഇല്ലെന്നു തന്നെ പറയാം. അത്തരം പരീക്ഷണങ്ങള്‍ ചിലപ്പോള്‍ വലിയ അപകടങ്ങളിലേക്കും നാശനഷ്ടങ്ങളിലേക്കും വഴിവെച്ചിട്ടുമുണ്ട്. ഷങ്കറിന്റെ അന്യന്‍ എന്ന സിനിമയിലുണ്ടായ ഒരു സംഭവം ഈയിടെ സ്റ്റണ്ട് സില്‍വ വെളിപ്പെടുത്തുകയുണ്ടായി. അന്യന്റെ സ്റ്റണ്ട് കോര്‍ഡിനേറ്റര്‍ സില്‍വയായിരുന്നു. പീറ്റര്‍ ഹെയിനായിരുന്നു സ്റ്റണ്ട് മാസ്റ്റര്‍. അന്ന് ശങ്കര്‍ പൊട്ടിക്കരഞ്ഞുപോയെന്ന് സില്‍വ പറയുന്നു.’അന്യനിലെ ഒരു പ്രധാന സംഘട്ടനരംഗം ചിത്രീകരിക്കുകയായിരുന്നു. ആ സിനിമയിലെ തന്നെ പ്രധാന ഫൈറ്റ് സീന്‍. 150തോളം കരാട്ടേ വിദഗ്ധര്‍ ഉള്‍പ്പെടുന്ന രംഗം. ഏകദേശം മുപ്പതുദിവസമെടുത്താണ് ആ രംഗം ചിത്രീകരിക്കുന്നത്.

വിക്രത്തിന്റെ മുകളിലേയ്ക്ക് ഒരു എഴുപത്തോഞ്ചോളം പേര്‍ തെറിച്ച് വീഴുന്ന രംഗമുണ്ട്. പത്ത് അടി മുകളിലെങ്കിലും അവര്‍ പറക്കണം. ആ രംഗം ചിത്രീകരിക്കാന്‍ അവരുടെ മേല്‍ കയര്‍ കെട്ടി മുകളിലേക്ക് വലിക്കണമായിരുന്നു. ഒരാളെ വലിക്കാന്‍ നാല് പേരെങ്കിലും വേണമായിരുന്നു. ഇതിനായി പീറ്റര്‍ ഹെയ്ന്‍ ഒരു ആശയം പറയുകുണ്ടായി. ചിത്രീകരണം നടക്കുന്ന സ്റ്റേഡിയത്തിന് പുറത്ത് ഒരു ലോറി വച്ച് എല്ലാ കയറുകളും മേല്‍ക്കൂരയ്ക്ക് താഴെ എകീകരിച്ച് അതില്‍ ഘടിപ്പിച്ച് വലിക്കുക. ഇതു പ്രകാരം ചെയ്യാനുറച്ച് തന്നെ മുമ്പോട്ടു നീങ്ങി.

എന്നാല്‍ ആ ലോറി ഡ്രൈവര്‍ക്ക് ഇതേക്കുറിച്ച് വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല. സംവിധാകന്‍ ആക്ഷന്‍ പറയുന്നതിനു മുമ്പു തന്നെ അയാള്‍ ലോറി എടുത്തു. ഈ സമയം ആര്‍ട്ടിസ്റ്റുകള്‍ റെഡിയായില്ലായിരുന്നു. അവര്‍ ഉയര്‍ന്ന് പൊങ്ങി മേല്‍ക്കൂരയില്‍ ഇടിച്ച് തെറിച്ച് വീണു. അതും കോണ്‍ക്രീറ്റ് ഭിത്തി, ചിലര്‍ ഫാനില്‍ പോയി ഇടിച്ചു. ആ കയര്‍ പൊട്ടിയാണ് ഏവരും താഴെ വീണത്.

പിന്നീട് അവിടെ കണ്ടത് ചോരപ്പുഴയായിരുന്നു. ഭൂരിഭാഗം ആര്‍ട്ടിസ്റ്റുകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. അവരുടെ കയ്യില്‍ നിന്നും കാലില്‍ നിന്നും ചോര ചീറ്റി. പലരുടെയും ബോധം നശിച്ചു. ഇരുപത്തിമൂന്നുപേരുടെ നില അതീവഗുരുതരം. ചിലര്‍ അവിടെ തന്നെ തൂങ്ങികിടക്കുന്നു. ചിലര്‍ അത് കണ്ടപാടെ ഇറങ്ങി ഓടി. ഉടന്‍ തന്നെ അവരുമായി ഞങ്ങള്‍ ആശുപത്രിയിലേക്ക് കുതിച്ചു. ദൈവകൃപയാല്‍ എല്ലാവരും അന്ന് രക്ഷപ്പെട്ടു.

ഷങ്കര്‍ സാര്‍ അന്ന് കുട്ടികളെപ്പോലെ പൊട്ടിക്കരഞ്ഞു. ആ മാനസികാഘാതത്തില്‍ നിന്ന് കരകയറാന്‍ അദ്ദേഹം ദിവസങ്ങളെടുത്തു. ഒരു പയ്യന്‍ മാത്രം മരണത്തോട് മല്ലിട്ടു കിടക്കുയായിരുന്നു. അവന് വേണ്ടി എല്ലാവരും പ്രാര്‍ത്ഥനയിലായിരുന്നു. അവസാനം ദൈവാനുഗ്രഹത്താല്‍ അവനും രക്ഷപ്പെട്ടു. പിന്നീട് ആറു ദിവസം കഴിഞ്ഞാണ് ആ ഷോട്ട് വീണ്ടുമെടുക്കുന്നത്. എല്ലാവര്‍ക്കും ഭയമുണ്ടായിരുന്നെങ്കിലും പീറ്റര്‍ ഹെയ്ന്‍ പകര്‍ന്നു നല്‍കിയ ധൈര്യത്തില്‍ ആ ഷോട്ട് മനോഹരമായി പര്യവസാനിച്ചു. സ്റ്റണ്ട് സില്‍വ പറഞ്ഞു.

Read more topics: tamil, film, director, shankar
English summary
the reason for popular director shankar cried? the thing happens in the set on that day
topbanner

More News from this section

Subscribe by Email