Tuesday September 18th, 2018 - 7:35:pm
topbanner
Breaking News

തമിഴ് ബിഗ് ബോസ് സെറ്റിലുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു

RA
തമിഴ് ബിഗ് ബോസ് സെറ്റിലുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു

ചെന്നൈ: തമിഴിലെ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ സെറ്റിലുണ്ടായ അപകടത്തില്‍ മെക്കാനിക്ക് മരിച്ചു. അരിയാലൂര്‍ സ്വദേശിയായ മെക്കാനിക്ക് ഗുണശേഖരന്‍ എന്നയാളാണ് മരിച്ചത്.

സെറ്റിലെ എ.സി നേരെയാക്കുന്നതിനിടെ രണ്ടാമത്തെ നിലയില്‍ നിന്ന് ഗുണശേഖരന്‍ താഴേയ്ക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ അദേഹത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗുണശേഖരന്‍ ചെന്നൈയിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്.

കമല്‍ ഹാസന്‍ അവതാരകനായി എത്തുന്ന തമിഴ് ബിഗ് ബോസിന്റെ സെറ്റിലാണ് അപകടമുണ്ടായത്.ഇവിപി ഫിലിംസിറ്റിയിലാണ് ബിഗ് ബോസിന്റെ സെറ്റ്.

Read more topics: TAMIL BIGBOSS, ACCIDENT, DEATH
English summary
TAMIL BIGBOSS ACCIDENT DEATH
topbanner

More News from this section

Subscribe by Email