Monday September 24th, 2018 - 5:56:am
topbanner

എന്നെ ആരും ക്ഷണിച്ചിട്ടില്ല; മോഹൻലാൽ

renjini
എന്നെ ആരും ക്ഷണിച്ചിട്ടില്ല; മോഹൻലാൽ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ മോഹൻലാൽ മുഖ്യാതിഥിയായിരിക്കും എന്ന വാർത്ത കേട്ട്നാനാഭാഗത്ത് നിന്ന് പ്രതിക്ഷേധങ്ങൾ കത്തുമ്പോൾ എന്നെ 'അരും ക്ഷണിച്ചില്ലെന്ന് മോഹൻലാൽ'. എന്നെ ക്ഷണിച്ചാല്‍ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഞാനാണ്.

ക്ഷണിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. എല്ലാക്കാലത്തും സര്‍ക്കാരുകളോട് രാഷ്ട്രീയം നോക്കാതെ ബഹുമാനത്തോടെയാണു ഞാന്‍ പെരുമാറിയിട്ടുള്ളത്. അവാര്‍ഡ് കിട്ടിയതും കിട്ടാത്തതുമായ ചടങ്ങുകള്‍ക്കു മുന്‍പും ഞാന്‍ പോയിട്ടുണ്ടെന്നും മോഹൻലാൽ‌പറഞ്ഞു. 

നടന്‍ പ്രകാശ് രാജ്, സാഹിത്യകാരന്‍ എന്‍.എസ്.മാധവന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ വിവിധരംഗത്തുള്ള 105 ഓളം പേരാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാനച്ചടങ്ങില്‍ മുഖ്യാതിഥിയായി മോഹൻലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഭീമ ഹർജി നല്‍കിയത് ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സിനിമയിലെ ക്രിയാത്മകമായ കലാപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു സംസ്ഥാനം നല്‍കുന്ന ഉന്നതമായ പുരസ്‌കാരമാണ് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്. മലയാള സിനിമയിലെ കലാകാരന്മാര്‍ക്കു സ്വന്തം നാട്ടില്‍ നിന്നു ലഭിക്കുന്ന ഏറ്റവും വലിയ ആദരവാണ് ഈ പുരസ്‌കാരം.

അതുകൊണ്ടുതന്നെ പുരസ്‌കാരം അവര്‍ക്ക് സമ്മാനിക്കേണ്ടതും സാംസ്‌കാരിക പൂര്‍ണമായ ഒരു കലാ അന്തരീക്ഷത്തില്‍ ആകേണ്ടതുണ്ട്.. ഭീമ ഹര്‍ജിയില്‍ പറയുന്നു. മോഹന്‍ലാലിനെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമലും പറഞ്ഞിരുന്നു.

English summary
Mohanlal says that no one has been invited to the State Film Awards ceremony.
topbanner

More News from this section

Subscribe by Email